ജിയോ ഉപഭോക്താക്കൾക്ക് ഗൂഗിള്‍ ജെമിനി പ്രോ സൗജന്യം: കരാറിലൊപ്പിട്ട് റിലയൻസ്

ജിയോ ഉപഭോക്താക്കൾക്ക് ഗൂഗിളിൻ്റെ ജെമിനി പ്രോ സൗജന്യമായി ലഭിക്കുന്ന കരാറിലൊപ്പിട്ട് റിലയൻസ്. ഇതോടുകൂടി 18 മാസത്തേക്കുള്ള സൗജന്യ സേവനമാണ് റിലയൻസിന് ലഭിക്കുക. 35,000 രൂപയുടെ സേവനങ്ങളാണ് റിലയൻസ് സൗജന്യമായി നൽകുക. 18 മുതൽ 25 വരെ പ്രായമുള്ള ജിയോ ഉപഭോക്താക്കൾക്കാണ് സൗജന്യസേവനം ലഭിക്കുന്നത്. ജെമിനി പ്രോ സേവനം സൗജന്യമായി ലഭിക്കുന്നതിനായി 349 രൂപയുടേതോ അതിന് മുകളിലുള്ളതോ ആയ 5ജി പ്ലാൻ എടുക്കേണ്ടതാണ്. ഒക്ടോബർ 30 മുതൽ പുതിയ പ്ലാൻ ആരംഭിക്കുന്നതായിരിക്കും.

അതേസമയം, നിശ്ചിതകാലത്തേക്ക് മാത്രമേ ഈ പുതിയ സബ്സ്ക്രിപ്ഷൻ പ്ലാൻ സാധിക്കുന്നുവെന്ന് റിലയൻസ് ജിയോ അറിയിച്ചിട്ടുണ്ട്. രണ്ട് ടി ബി ക്ലൗഡ് സ്റ്റോറേജ്, അൺലിമിറ്റഡ് ചാറ്റ്, വി ഇ ഒ 3.1 ഉപയോഗിച്ചുള്ള വിഡിയോ ജനറേഷൻ, നാനോ ബനാന ഉപയോഗിച്ചുള്ള ഇമേജ് ജനറേഷൻ എന്നിവ ജെമിനിയുടെ എഐ ഉപയോഗിച്ച് ലഭ്യമാകുന്നതായിരിക്കും.

ALSO READ: പ്രവാസികളേ.. ഇതാ നിങ്ങൾ കാത്തിരുന്ന വാർത്ത; ഇനി അന്താരാഷ്ട്ര നമ്പറുകൾ ഉപയോഗിച്ച് യുപിഐ പേയ്‌മെന്റ് നടത്താം; എങ്ങനെയെന്നറിയാം

പുതിയ ഓഫര്‍ സബ്സ്ക്രൈബ് ചെയ്തു ക‍ഴിഞ്ഞാല്‍ ഗൂഗിളിൻ്റെ എ ഐ ടൂളുകളിലേക്ക് പരിധികളില്ലാത്ത ആക്സസ് ലഭിക്കും. ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയിൽ ഉടനീളം രണ്ട് ടി ബി സ്റ്റോറേജും ലഭിക്കും. ഫിലിം മേക്കിങ്ങിന് സഹായകമാവുന്ന വി ഇ ഒ 3യിലൂടെ പുത്തൻ എ ഐ വിഡിയോകൾ നിർമിക്കാനും സാധിക്കും. ഇതിന് പുറമേ ജിമെയിൽ, നോട്ട്സ്, ഗൂഗിള്‍ ഡോക്സ് തുടങ്ങിയ ഗൂഗിളിൻ്റെ പല ആപ്പുകള്‍ക്കും എ ഐയു​ടെ പിന്തുണയും ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News