“കേരളം” പ്രശ്നമെങ്കിൽ “കേരളീയൻ എന്ന് പറഞ്ഞോളൂ, നമ്മൾ മലയാളിയായും മല്ലു ആയും തുടർന്നോളും: ശശി തരൂരിനോട് ഡോ. ജോൺ ബ്രിട്ടാസ് എംപി

Dr. John Brittas to shashi tharoor

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റാനുള്ള ബില്ലിനെ വിമർശിച്ച ശശി തരൂർ എംപിയ്ക്ക് മറുപടിയുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. പേര് മാറുമ്പോൾ ഇംഗ്ലീഷ് ഭാഷയിൽ മലയാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളിൽ എന്ത് മാറ്റം വരുമെന്നാണ് തരൂർ ചോദിച്ചത്. കേരളം എന്നാകുമ്പോൾ നിവാസികളെ ‘കേരളമൈറ്റ്’ എന്നാണോ വിളിക്കേണ്ടതെന്ന ചോദിച്ച തരൂർ കേൾക്കുമ്പോൾ അതൊരു അണുജീവിയെ പോലുണ്ടെന്നും പറഞ്ഞിരുന്നു. ‘കേരളമീയൻ’ എന്ന് വിളിച്ചാൽ അതൊരു അപൂർവ്വ ധാതുവിനെപ്പോലെയും തോന്നുമെന്നുമാണ് തരൂരിന്റെ പ്രതികരണം.

ഇത്തരം ‘സൂക്ഷ്മജീവി-ധാതു ഉത്കണ്ഠ’യിൽ നിന്ന് മാറിനിൽക്കാൻ ശശി തരൂർ എംപിയെ ഉപദേശിക്കുകയാണ് ഡോ. ജോൺ ബ്രിട്ടാസ് എംപി. മറ്റുള്ളവർക്കിടയിൽ മലയാളികളായും മല്ലുകളായും തങ്ങൾ വളരെ സന്തോഷത്തോടെയാണ് ജീവിച്ചതെന്ന് പറഞ്ഞ അദ്ദേഹം “കേരള”ത്തിൽ നിന്ന് “കേരളം” എന്ന പദത്തിലേക്കുള്ള മൃദുവായ മാറ്റം ഒരു സ്വത്വ വംശനാശത്തിന് കാരണമാകില്ലെന്നും ചൂണ്ടിക്കാട്ടി. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ മറുപടി.

‘എല്ലാത്തിനുമുപരി, ആന്ധ്രയിൽ നിന്നുള്ള ഒരാൾ ഇപ്പോഴും തെലുങ്കനാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള ഒരാൾ ഇപ്പോഴും തമിഴനാണ്. പശ്ചിമ ബംഗാളിൽ നിന്നുള്ളയാൾ ഞെട്ടിപ്പിച്ച് കൊണ്ട് ബംഗാളിയായി അവശേഷിക്കുന്നു. പക്ഷേ ആരും പരിഭ്രാന്തരായില്ല, “തെലുങ്കുകാരൻ” എന്ന് വിളിച്ചില്ല, ട്വിറ്ററിന് തീയിട്ടതുമില്ല’, ജോൺ ബ്രിട്ടാസ് എംപി കുറിച്ചു.

ALSO READ: കേരള സ്റ്റോറി 2: സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

ഒപ്പം “കേരളം”എന്ന് കേൾക്കുമ്പോൾ പുതിയ പൈശാചിക നാമങ്ങൾ കണ്ടുപിടിക്കാൻ നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, “കേരളീയൻ” എന്ന് മുറുകെ പിടിക്കാൻ മടിക്കേണ്ടെന്നും ജോൺ ബ്രിട്ടാസ് എംപി ശശി തരൂരിന് മറുപടിയായി പറഞ്ഞു. ബാക്കിയുള്ളവർ പതിറ്റാണ്ടുകളായി ചെയ്യുന്നതുപോലെ മലയാളി/മല്ലുവുമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കാരണം ഒരാളുടെ ഐഡന്റിറ്റി എന്നത് ഒരു സ്പെല്ലിങ് ടെസ്റ്റ് അല്ലെന്നും ഡൽഹിയിൽ ബിരിയാണി ഓർഡർ ചെയ്യുമ്പോൾ ഒരാൾ ഒരു പുഞ്ചിരിയോടെ “മല്ലു ഡാ!” എന്ന് വിളിച്ചു പറഞ്ഞാൽ അതാണ് നിലനിൽക്കുകയെന്നും കുറിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഭരണഘടനയിൽ കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ദീർഘകാലത്തെ ആവശ്യം ക‍ഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അംഗീകാരം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News