പൈതൃക ടൂറിസം പദ്ധതി: നവീകരിച്ച കോഴിക്കോട് ചാലിയം മാലിക് ബിൻ ദിനാർ പള്ളി വിശ്വാസികൾക്കായി തുറന്നു കൊടുത്തു

Chaliyam Malik bin Dinar Mosque + pa muhammed riyas

പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി നവീകരിച്ച കോഴിക്കോട് ചാലിയം മാലിക് ബിൻ ദിനാർ പള്ളി വിശ്വാസികൾക്കായി തുറന്നു കൊടുത്തു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 99.90 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ മുസ്ലിം ആരാധനാലയങ്ങളിൽ ഒന്നാണ് ചാലിയം മുസ്ലിം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മസ്ജിദ്.

കേരളത്തിലെത്തിയ മാലിക് ബിൻ ദീനാറും സംഘവും വിവിധ പ്രദേശങ്ങളിൽ പള്ളികൾ സ്ഥാപിച്ചതിൽ രണ്ടാമത്തേതായാണ് ചാലിയം പുഴക്കര പള്ളി അറിയപ്പെടുന്നത്. കടൽത്തീരത്തിനും വ്യാപാര കേന്ദ്രങ്ങൾക്കും അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ പുരാതനകാലത്ത് അറബ് വ്യാപാരികളുമായി കേരളത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ അടയാളമായും ഇതിനെ പരിഗണിക്കുന്നു.

ALSO READ; ‘അത്യന്തം ഹീനം’: മന്ത്രി വീണാ ജോർജിന്‍റെ വസതിക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് അതിക്രമത്തിനെ അപലപിച്ച് പി കെ ശ്രീമതി ടീച്ചർ

പൈതൃക ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 99.90 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ ഭക്തവത്സലൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കേരള മുസ്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഹാരി മുഖ്യാതിഥിയായി. ചാലിയം മുസ്ലിം ജംഇയ്യത്ത് സംഘം പ്രസിഡൻറ് എ പി അബ്ദുൽ കരീം ഹാജി, സെക്രട്ടറി ഇ എം അബ്ദുൽ അസീസ് ഹാജി തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News