സത്യജിത് റേ പുരസ്കാരം പ്രമുഖ സംവിധായകനും തിരക്കഥാക്കൃത്തുമായ ടി വി ചന്ദ്രന്

tv chandran

സത്യജിത് റേ ഫിലിം സെസൈറ്റി ഓഫ് കേരള നല്‍കുന്ന ‘സത്യജിത് റേ പുരസ്കാരം’ പ്രമുഖ സംവിധായകനും തിരക്കഥാക്കൃത്തുമായ ടി വി ചന്ദ്രന്. സാമൂഹിക പ്രസക്തിയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളാണ് ടി വി ചന്ദ്രനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. നിരവധി ദേശീയ അന്തർദ്ദേശീയ അംഗീകാരങ്ങൾ മലയാള സിനിമയ്ക്ക് നേടിതന്ന ചലച്ചിത്രകാരനാണ്. സംവിധായകരായ ബാലുകിരിയത്ത്, തുളസിദാസ്, സജിൻലാൽ എന്നിവർ ജൂറി അംഗങ്ങളായ കമ്മിറ്റിയാണ് ടി വി ചന്ദ്രനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് – 2025

  1. രാജീവ് അഞ്ചൽ (സംവിധാനം)
  2. ജി. വേണുഗോപാൽ (ഗായകൻ)
  3. അഴകപ്പൻ (ക്യാമറാമാൻ)
  4. ഡോ. എം ആര്‍ തമ്പാൻ (മലയാള ഭാഷ)
  5. ബാബു പള്ളാശ്ശേരി (തിരക്കഥാകൃത്ത്)

സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ്-2025

  1. മികച്ച ചിത്രം – സ്വാലിഹ്
    നിർമ്മാണം – ഷാജു.വി.ആന്റോണി
  1. രണ്ടാമത്തെ മികച്ച ചിത്രം – ദി റിയൽ കേരള സ്റ്റോറി
    നിർമ്മാണം – ജെ.കെ. നായർ
  2. മൂന്നാമത്തെ മികച്ച ചിത്രം – മൂന്നാം നൊമ്പരം
    നിർമ്മാണം – വിജി കാർമ്മലേറ്റ്
  3. മികച്ച നടൻ – 1. ഹരീഷ് പേരടി
    ചിത്രങ്ങൾ – ദാസേട്ടൻ്റെ സൈക്കിൾ, മധുരകണക്ക്
    2. വിനോദ് കുണ്ടുഗാർഡ്
    ചിത്രം – സ്വാലിഹ്
  4. മികച്ച നടി – 1. മാളവിക
    ചിത്രം – സുമതി വളവ്
    2. Dr. അനശ്വര
    ചിത്രം – സ്വാലിഹ്
  5. മികച്ച സ്വഭാവ നടൻ – അഡ്വ. റോയി
    ചിത്രം – സ്വാലിഹ്
  6. മികച്ച സ്വഭാവ നടി – 1. അംബിക മോഹൻ
    ചിത്രം – മൂന്നാം നൊമ്പരം
    2. നസീമ അറക്കൽ
    ചിത്രം – നിഴൽ വ്യാപാരി
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News