ഫോട്ടോ ജേർണലിസ്റ്റ് എൻ പി ജയൻ മരിച്ച നിലയിൽ 

np jayan

പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് എൻ പി ജയനെ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ വൈകിട്ടാണ് സംഭവം. മാധ്യമം, ഇന്ത്യൻ എക്സ്പ്രസ് പത്രങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫറായിരുന്നു. വയനാട്ടിൽ നൂൽപ്പുഴക്കടുത്ത ഞണ്ടൻകൊല്ലിയിൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ആദിവാസി കോളനിയിലെ പട്ടിണി മരണത്തിൽ എൻ പി ജയനെടുത്ത ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സുൽത്താൻ ബത്തേരി ചുങ്കത്ത് വിബ്ജിയോർ എന്ന പേരിൽ സ്റ്റുഡിയോ നടത്തിയിരുന്നു. ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് രാജിവെച്ച് ബെംഗളൂരുവിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. ഫോട്ടോഗ്രാഫിയിൽ പരിശീലനവും നൽകി വന്നിരുന്നു. ദില്ലി, ബെംഗളൂരു ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഫോട്ടോ എക്സിബിഷൻ നടത്തുകയുണ്ടായി. പരേതരായ പ്രഭാകരൻ– പങ്കജാക്ഷി ദമ്പതിമാരുടെ മകനാണ്‌. സഹോദരൻ: വിജയൻ.

ALSO READ: ‘വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചു; ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തി’; രാഹുൽ നടത്തിയത് ക്രൂര ലൈംഗിക വേട്ട എന്ന് എഫ്ഐആർ

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News