
ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ ഉത്തരവാദിത്തപ്പെട്ടവർ മാപ്പ് പറയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
ചരിത്രത്തിൽ ആദ്യമായാണ് വനിതാ മന്ത്രിക്ക് നേരെ ഹീനമായ പ്രതിഷേധമുണ്ടാകുന്നത്. മുമ്പ് പല പ്രതിഷേധങ്ങളും കേരളം കണ്ടതാണ്.
പ്രതിഷേധം തെറ്റല്ലെന്നും എന്നാൽ ഇത് ജനാധിപത്യ രീതിയിലുള്ള സമരം അല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ മുഖ്യമന്ത്രിയെ വിമാനത്തിൽ പണ്ട് ആക്രമിച്ചതാണ്. വീണാ ജോർജിനെതിരെ കുറെ കാലമായി ഹേറ്റ് കാമ്പെയിൻ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്താണ് വീണാ ജോർജ് ചെയ്യുന്ന തെറ്റെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ആശുപത്രികളെ നന്നാക്കിയതാണോ ആരോ ഗ്യമന്ത്രി ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിച്ചത്.
കണ്ണൂർ റെയിൽ വേ സറ്റേഷനിൽ വച്ചാണ് ആരോഗ്യമന്ത്രിക്കെതിരെ ആക്രമണം നടന്നത്. മന്ത്രിയെ കണ്ണൂർ ജില്ല ആശുപത്രിയിൽ അത്യാഗിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരളത്തിലുട നീളം സിപിഐഎം ൻ്റേയും ഡിവൈഎഫ്ഐ യുടേയും നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

