ഹോട്ടലിലേക്ക് ക്ഷണിച്ചു, പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ മറുപടി ‘who cares’ ; കോൺഗ്രസിലെ സ്ത്രീകൾക്കും ദുരനുഭവം ഉണ്ടായതായി അറിയാമെന്നും റിനി ആൻ ജോർജ്

RINA ANN GEORGE

യുവ നേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്. അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും വിലക്കിയപ്പോൾ തന്നെക്കാൾ വലിയ രാഷ്ട്രീയ നേതാക്കൾ പീഡനക്കേസിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞതായി റിനി പറയുന്നു.

സാമൂഹിക മാധ്യമങ്ങളിൽ ഇയാളെക്കുറിച്ച് പല ആരോപണങ്ങളും വരുന്നു. ഈ സാഹചര്യത്തിലാണ് തുറന്നുപറയാം എന്ന തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് തനിക്ക് പിതൃതുല്യനാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരോട് കാര്യം പറഞ്ഞിരുന്നു. പരാതിയായി ഇക്കാര്യം ഉന്നയിച്ചപ്പോൾ പല വിഗ്രഹങ്ങളും ഉടഞ്ഞു. ഒരു രാഷ്ട്രീയ നേതാവിനോട് പരാതി പറഞ്ഞപ്പോൾ അത് അവന്റെ മിടുക്ക് എന്ന് പറഞ്ഞുവെന്നും റിനി പറയുന്നു.

ALSO READ: ‘ആ യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു, മോശം സമീപനമുണ്ടായി; നേതാക്കളെ അറിയിച്ചപ്പോള്‍ ‘who cares’ എന്ന ആറ്റിറ്റ്യൂഡ്’; വെളിപ്പെടുത്തലുമായി നടി റിനി ആന്‍ ജോര്‍ജ്

Who cares എന്നാണ് എപ്പോഴും അയാളുടെ മനോഭാവം. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ ആണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി പറഞ്ഞു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാൽ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നുമെന്നുമാണ് വെളിപ്പെടുത്തുന്നത്.

പരാതി ഉന്നയിച്ചിട്ടും സ്ഥാനമാനങ്ങൾ നൽകി. കൂടുതൽ സ്ത്രീകൾക്ക് ദുരനുഭവം ഉണ്ടായി. അവർ മുന്നോട്ട് വരണമെന്നും നടി ആവശ്യപ്പെട്ടു. നിരവധി സ്ത്രീകൾക്ക് ഇപ്പോഴും അശ്ലീല സന്ദേശങ്ങൾ അയക്കുന്നുണ്ട്. പുറത്തുപറയുമെന്ന പറഞ്ഞിട്ടും പോയി പറയു എന്നായിരുന്നു മറുപടി. കോൺഗ്രസ് പാർട്ടിക്കുള്ളിലെ സ്ത്രീകൾക്കും ദുരനുഭവം ഉണ്ടായതായി അറിയാമെന്നും നടി പറയുന്നു.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ആദ്യ വെളിപ്പെടുത്തൽ. യുവ രാഷ്ട്രീയ നേതാവ് നിന്ന് തനിക്ക് അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നും ആയിരുന്നു തുറന്നുപറച്ചിൽ. ഇക്കാര്യം ആ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചപ്പോള്‍ who cares എന്ന ആറ്റിറ്റിയൂഡ് ആയിരുന്നെന്നും അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയായിരുന്നെന്നും താരം തുറന്നടിച്ചു. ആ യുവ നേതാവ് മോശമായ രീതിയില്‍ അപ്രോച്ച് ചെയ്തു. ഈയിടെ ഇതിനെ സംബന്ധിച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നുവെന്നും ഈ വിഷയത്തില്‍ പലരോടും സംസാരിച്ചെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി നില്‍ക്കുന്ന പല മാന്യന്‍മാര്‍ക്കും ‘ഹൂ കെയേഴ്‌സ്’ എന്ന ആറ്റിറ്റിയൂഡായിരുന്നെന്നും താരം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News