‘കേരളത്തില്‍ പണപ്പെരുപ്പം കൂടിയതിന് കാരണം നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലമല്ല’: യു പ്രതിഭ എംഎല്‍എ

u-prathibha-mla

കേരളത്തില്‍ പണപ്പെരുപ്പം കൂടിയതിന് കാരണം നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലമല്ലെന്ന് യു പ്രതിഭ എംഎല്‍എ. സ്വർണ്ണം ഉൾപ്പെടെയുള്ള വസ്തുക്കള്‍ക്ക് വലിയ തോതില്‍ വിലവർധനയുണ്ടായതാണ് വര്‍ധവിന് കാരണമെന്ന് അവര്‍ പറഞ്ഞു. വെള്ളിയുടെ വിലയും വൻതോതിൽ വർധിച്ചു. ഇതൊന്നും പ്രതിപക്ഷം കാണുന്നില്ലെന്ന് അവര്‍ പറഞ്ഞു.

ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കിയത് ആരാണെന്ന് എംഎല്‍എ ചോദിച്ചു. 2013ൽ അത് നടപ്പാക്കിയപ്പോൾ മുൻഗണനേതര വിഭാഗക്കാരെ വ്യാപകമായി പുറത്താക്കി.
വിഷയമില്ലാത്ത പ്രതിപക്ഷത്തോട് സഹതാപം മാത്രം. എന്തൊരു ഓണം മൂഡായിരുന്നു ഇത്തവണ. സർക്കാർ എല്ലാവരെയും ചേർത്ത് നിർത്തി. സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ അരി നൽകി. കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി പണപ്പെരുപ്പത്തിൻ്റെ നിരക്ക് കുറഞ്ഞു തന്നെയാണെന്ന് യു പ്രതിഭ എംഎല്‍എ പറഞ്ഞു.

ALSO READ: “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്”: അഹാന് പരസ്പര സ്നേഹത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടു ഉയരങ്ങളിലെത്താൻ സാധിക്കട്ടെ: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News