പത്തനംതിട്ടയിൽ തട്ടുകടയ്ക്ക് തീപിടുത്തം; രണ്ട് ബൈക്കുകൾ കത്തി നശിച്ചു

roadside eatery caught fire

പത്തനംതിട്ട തുമ്പമണ്ണിൽ തട്ടുകടയ്ക്ക് തീ പിടിച്ചു. ഇന്ന് സന്ധ്യയ്ക്ക് ഏഴുമണിയോടെ ആയിരുന്നു തീപിടുത്തം. ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടുത്തം ഉണ്ടായത്. കടയിൽ ഉണ്ടായിരുന്ന ആളുകൾ ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. തീപിടുത്തത്തിൽ രണ്ട് ബൈക്കുകൾ കത്തി നശിച്ചു.

Also read : കഴിഞ്ഞ 36 മാസത്തിനിടെ സംസ്ഥാനത്ത് കേന്ദ്രം ‘ലയിപ്പിച്ചത്’ 41 പോസ്റ്റ് ഓഫീസുകൾ: തപാൽ കേന്ദ്രങ്ങളുടെ വൻതോതിലുള്ള അടച്ചുപൂട്ടൽ ആശങ്കാജനകമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

തുമ്പമണ്ണിൽ പ്രവർത്തിച്ചുവരുന്ന എൻ എസ് കെ എന്ന തട്ടുകടക്കാണ് തീപിടിച്ചത്. കടയിൽ ഉണ്ടായിരുന്നവർക്ക് പൊള്ളലേറ്റു. ഫയർഫോഴ്സ് എത്തുന്നതിനു മുൻപ് തന്നെ നാട്ടുകാർ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News