വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ വാച്ചും 5000 രൂപയും മോഷണം പോയി; സംഭവം കാസര്‍ഗോഡ്

Gold Robbery

കാസര്‍ഗോഡ് വന്‍ മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടമായി. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആണ് സംഭവം. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ റാഡോ വാച്ചും 5000 രൂപയും മോഷണം പോയതായാണ് പരാതി.

കഴിഞ്ഞ ജൂലായ് 24നും 27നുമിടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. കാഞ്ഞങ്ങാട് വടകര മുക്കിലെ റഹ്മത്ത് മന്‍സിലിലെ കെ റജിലയുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Also Read : അമ്മായിഅമ്മയെ അടിച്ച് നിലത്തിട്ടു, മുടിക്ക് പിടിച്ചുവലിച്ച് തള്ളി; അമ്മുമ്മയെ ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പറഞ്ഞ് കൊച്ചുമകന്‍ വീഡിയോ പകര്‍ത്തി; ഫോണ്‍ പരിശോധിച്ച പൊലീസ് കണ്ടത് ഞെട്ടിക്കുന്ന മറ്റൊരു കാര്യം

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയുടെ ഉമ്മയുടെ പടന്നക്കാട്ടെ വീട്ടില്‍ മേശയില്‍ സൂക്ഷിച്ചിരുന്നവയാണ് മോഷണം പോയത്.

Gold and cash kept at home lost. The incident took place in Kanhangad, Kasaragod. The complaint states that the theft occurred between July 24th and 27th.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News