
എൽഡിഎഫ് വിടും എന്ന വാർത്ത വെറും അഭ്യൂഹം മാത്രമെന്നും അഭ്യൂഹങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും കേരള കോൺഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിൻ. മുന്നണി വിടുന്ന കാര്യം എന്തിനാണ് ഞങ്ങൾ ചർച്ചയ്ക്ക് എടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം സത്യാഗ്രഹത്തിൽ ജോസ് കെ മാണി പങ്കെടുക്കാത്തതിന് കാരണം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള കോൺഗ്രസിനെ കുറിച്ച് എന്നും വ്യത്യസ്തമായ വാർത്തകൾ പുറത്തുവരുന്നത് പതിവാണ്.
ഇന്നലത്തെ ഉപവാസം സമരത്തിൽ ഞങ്ങൾ അഞ്ചുപേർ പങ്കെടുത്തിരുന്നു. മുന്നണിയുടെ ജാഥ നയിക്കാൻ ജോസ് കെ മാണിയെ അല്ലേ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അഭ്യൂഹങ്ങൾക്ക് അപ്പുറത്തേക്ക് വസ്തുത ഉണ്ടാകണ്ടേ. കേരള കോൺഗ്രസ് പാർട്ടിയുടെ കാര്യത്തിൽ ഒരു സഭയും ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ജെ ബി കമ്മീഷന്റെ കാര്യത്തിൽ ഒരു ആശങ്കയും ഇല്ലെന്നും പറഞ്ഞു.
ALSO READ; ബലാത്സംഗക്കേസ്: എസ് ഐ ടിയുടെ കസ്റ്റഡി അപേക്ഷയിൽ വിധി ഇന്ന്; രാഹുലിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും
കേരള കോൺഗ്രസ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസിനെ സംബന്ധിച്ച് അവസാനവാക്ക് ജോസ് കെ മാണിയുടേതാണ്. ഒരു സർക്കാരിൻറെ ഭാഗമായി തുടരുകയാണ്. എന്തിനാണ് അഭ്യൂഹങ്ങൾക്ക് പുറകെ അതിനിടയിൽ പോകുന്നത്. ഇടതുഭരണം തുടരും എന്നതിൽ സംശയമില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
യുഡിഎഫ് സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്നെ ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി. വ്യക്തിപരമായ സൗഹൃദം എന്നും തുടരും. യുഡിഎഫിൽ ഇരിക്കുമ്പോൾ എൽഡിഎഫിലെ ഒരു നേതാക്കളുമായും പിണക്കം ഉണ്ടായിരുന്നില്ല. ആലോചിച്ചു തന്നെയാണ് എൽഡിഎഫിൽ എത്തിയതെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

