മകന് സീറ്റ് നൽകണമെന്ന് എൻ കെ പ്രേമചന്ദ്രൻ, പറ്റില്ലെന്ന് നേതൃത്വം; ഇരവിപുരത്ത് സീറ്റിനായി ആർഎസ്പി നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്

RSP + Iravipuram seat dispute

മകന് സീറ്റ് നൽകണമെന്ന എൻ കെ പ്രേമചന്ദ്രന്‍റെ ആവശ്യം തള്ളി ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ്. ഇരവിപുരത്ത് ഒരോ നേതാക്കൾക്കും അവരവരുടെ സ്ഥാനാർത്ഥികളാണ് ഉള്ളത്. പ്രശ്ന പരിഹാരമായി ഇരവിപുരത്തിന് പകരം കൊല്ലം സീറ്റ് വേണമെന്ന ആവശ്യം കോൺഗ്രസും തള്ളിയതോടെ ഇരവിപുരം സീറ്റിനെ ചൊല്ലി ആർ എസ് പിയിൽ തമ്മിലടി രൂക്ഷമായി. കാർത്തിക് പ്രേമചന്ദ്രൻ, സജി ഡി ആനന്ദ്, അസ്ക്കർ, നൗഷാദ് ഇങ്ങനെ ഇരവിപുരത്തെ ആർ എസ് പി സ്ഥാനാർത്ഥി പട്ടികയാണിത്.

ഇരവിപുരം മണ്ഡലം കമ്മിറ്റിയിൽ ഈ പേരുകളിൽ നിന്ന് ഒരാളെയാണ് നിർദ്ദേശിക്കുക. ജില്ലാ സെക്രട്ടറിയേറ്റും സംസ്ഥാന സെക്രട്ടറിയേറ്റും ഇതംഗീകരിക്കണം. ഷിബു ബേബിജോൺ, ബാബു ദിവാകരൻ, എൻ.കെ.പ്രേമചന്ദ്രൻ വിഭാഗങ്ങൾ ഇതിനായി കരുക്കൾ നീക്കുന്നുണ്ട്.

ALSO READ; വീഥികളിൽ ചുവപ്പൻ ആവേശം; എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് വയനാട്ടിലേക്ക് പ്രവേശിക്കും

മകന് വേണ്ടി പ്രേമചന്ദ്രൻ ഒറ്റയ്ക്കും അസ്ക്കറിനായി ഷിബുവും എ എ അസീസും, നൗഷാദിനായി ബാബു ദിവാകരനും, സജി ഡി ആനന്ദ് ഒറ്റയ്ക്കും സ്ഥാനാർത്ഥി മോഹവുമായി തമ്മിലടിക്കുകയാണ്. ഇരവിപുരം സീറ്റ് വിട്ട് കൊടുത്ത് കൊല്ലം സീറ്റ് ചോദിക്കണമെന്ന നിർദ്ദേശം ബാബു ദിവാകരൻ മുന്നോട്ട് വെച്ചിട്ടുണ്ട്. കൊല്ലത്ത് മത്സരിക്കാൻ ബാബു ദിവാകരനും ഒരു കൈ നോക്കുന്നതായാണ് വിവരം.

ഇരവിപുരം സീറ്റ് ആവശ്യപ്പെട്ട ലീഗിന് ചടയമംഗലം സീറ്റ് നൽകാൻ കോൺഗ്രസ് തയാറായെന്നും സൂചന. അതെ സമയം ബാബു ദിവാകരനെ ഒതുക്കാൻ വർക്കല സീറ്റ് നൽകാമെന്ന തന്ത്രത്തിൽ ബാബു ദിവാകരൻ വാർഡ് മെമ്പർ, എംഎൽഎ, മന്ത്രി, 3 വട്ടം എം പി, തുടങ്ങിയ പദവികൾ അലങ്കരിച്ചതും തുടരുകയും ചെയ്യുന്ന എൻ കെ പ്രേമചന്ദ്രൻ ഇപ്പോൾ തോൽക്കാനാണെങ്കിലും മകന് സീറ്റ് വേണമെന്ന ആവശ്യവുമായി ദൂതനെ ഷിബു ബേബി ജോണിന്റെ പക്കലേക്ക് അയച്ചതോടെയാണ് കളി കാര്യമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News