അനന്തു അജിയുടെ മരണത്തില്‍ ആര്‍ എസ്എസ് കൂടുതല്‍ പ്രതിരോധത്തില്‍.ആര്‍ എസ് എസ് ക്യാമ്പിലെ ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞതിനു ശേഷമാണ് അനന്തു അജി ആത്മഹത്യ ചെയ്തത്. അനന്തു അജിയുടെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തും. തമ്പാനൂര്‍ പൊലീസാണ് നടപടിക്കൊരുങ്ങുന്നത്.
അനന്തു സമൂഹമാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എന്‍ എം എന്ന വ്യക്തിക്കെതിരെയാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തുക. അനന്തുവിന്റെ കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കോട്ടയം പൊന്‍കുന്നം വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയെ തിരുവനന്തപുരത്ത് തമ്പാനൂരിലെ ലോഡ്ജ് മുറിയിലാണ് കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആര്‍ എസ്എസിന്റെ ചെയ്തികളില്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചതായും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

