
ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന ബിഎംഎസ് ആവശ്യത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വാർത്ത വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി.
ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് എതിരായ നീക്കമാണിതെന്നും മതന്യൂനപക്ഷങ്ങളുടെ വികാരത്തെയും വിശ്വാസത്തെയും അപമാനിക്കുന്നതുമാണെന്നും എം പി കത്തിൽ വ്യക്തമാക്കി.
ആർഎസ്എസ് ഗണഗീതം അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് നൽകിയ കത്തിൻ്റെ ഉള്ളടക്കം അസ്വസ്ഥത ഉളവാക്കുന്നതാണ്. ഒരു പ്രത്യേക പ്രത്യയശാസ്ത്ര ചിഹ്നങ്ങളോടോ ഗാനങ്ങളോടോ ദേശസ്‌നേഹത്തെ തുലനം ചെയ്യുന്നത് രാഷ്ട്രത്തിന്റെ ആശയത്തെ തന്നെ വികൃതമാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്തുമസ് ചടങ്ങിൽ ഗണഗീതം ഉപയോഗിക്കരുതെന്ന വ്യക്തമായ നിർദേശം തപാൽ വകുപ്പിന് നൽകണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിലാണ് ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി സംഘപരിവാർ അനുകൂല തൊഴിലാളി സംഘടനയായ ബി എം എസ് രംഗത്തെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

