
കണ്ണൂർ മൊകേരിയിൽ സി പി ഐ എം പ്രവർത്തകനെ ആർ എസ് എസ് അക്രമിസംഘം വീട്ടിൽ കയറി ആക്രമിച്ചു. അക്കാനിശ്ശേരി സ്വദേശി അലനെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം മർദ്ദിച്ചത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഞായറാഴ്ച രാത്രിയായിരുന്നു വീട് കയറിയുള്ള ആർ എസ് എസ് ആക്രമണം. മുഖം മൂടി ധരിച്ചെത്തിയ പത്തോളം വരുന്ന ആർ എസ് എസ് സംഘമാണ് വീട്ടിൽകയറി ആക്രമണം നടത്തിയത്.
സിപിഐ എം പ്രവർത്തകനായ അക്കാനിശേരി കൂരിയാട്ട് അലനെയാണ് ആക്രമിച്ചത്. കൂടുംബാംഗങ്ങളുടെ മുന്നിൽ വച്ചായിരുന്നു ക്രൂരമായ മർദ്ദനം. സംഭവത്തിൽ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു.തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ മൊകേരി മേഖലയിൽ വ്യാപകമായ അക്രമമാണ് ആർ എസ് എസ് നടത്തിയത്.
News Summary: RSS mob attacked CPIM worker in Mokeri, Kannur

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

