
പാലക്കാട് പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്കൂൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിലേക്ക് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആർഎസ്എസ് നേതൃത്വം നൽകുന്ന കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലായിരുന്നു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിലേക്ക് നടത്തിയ മാർച്ചിലാണ് പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചത്. ആത്മഹത്യയിൽ ജില്ലാ ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
പാലക്കാട് ആർഎസ്എസ് നേതൃത്വം നൽകുന്ന വ്യാസ വിദ്യാപീഠ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി രുദ്രാ രാജേഷിനെയാണ് കഴിഞ്ഞ ദിവസം
മരിച്ച നിലയിൽ സ്കൂൾ ഹോസ്റ്റലിൽ കണ്ടെത്തിയത്. റാഗിങ്ങിനെ തുടർന്നാണ് ആത്മഹത്യയെന്ന് പിതാവ് ആരോപിക്കുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പാലക്കാട് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. എസ്എഫ്ഐ നടത്തിയ പ്രകടനം സ്കൂൾ ഗേറ്റിൽ
പൊലീസ് തടഞ്ഞു.
Also read; പേപ്പറിലും ഫലകത്തിലുമൊതുങ്ങിയ കോച്ച് ഫാക്ടറി: കേന്ദ്ര അവഗണനയുടെ ബാക്കിപത്രമായി കഞ്ചിക്കോട്
പ്രവർത്തകർ പിരിഞ്ഞ് പോകൻ തയ്യാറാകാത്തതിനെ തുടർന്ന് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. കുട്ടിയുടെ മരണത്തിന് കാരണക്കാരായവർക്കതിരെ നടപടി വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


