
എറണാകുളത്ത് വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ആര്‍എസ്എസിന്റെ ഗണഗീതം ആലപിച്ച് അത് റെയില്‍വേയുടെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു. രാജ്യമാകെ വര്‍ഗ്ഗീയ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ പാകുന്ന ആര്‍എസ്എസിന്റെ ഗണഗീതം ഒരു പൊതുസംവിധാനത്തിന്റെ ഭാഗമായുള്ള ട്രെയിന്‍ ഉദ്ഘാടനത്തില്‍ ആലപിച്ച് അത് റെയില്‍വേയുടെ ഔദ്യോഗിക പേജില്‍ പങ്കുവെക്കുന്നതിലൂടെ ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് വിരുദ്ധവും ഏതെങ്കിലും രാഷ്ട്രീയ മത സാമുദായിക പക്ഷപാതിത്വത്തോടു കൂടി പൊതു സ്ഥാപനങ്ങളെ ഉപയോഗിക്കുന്നതിനെതിരായ ഭരണഘടന നിര്‍ദേശങ്ങളുടെ ലംഘനവുമാണ്.
പൊതു സ്ഥാപനങ്ങള്‍ ആര്‍എസ്എസ് വത്കരിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നടപടിയുടെ തുടര്‍ച്ചയായാണ് ആര്‍എസ്എസിന്റെ ഗണഗീതം പൊതുപരിപാടികളില്‍ ഉപയോഗിക്കുന്നത്. മതനിരപേക്ഷതയെയും ഭരണഘടനയെയും അംഗീകരിക്കാത്ത ആര്‍എസ്എസിനെ ഇത്തരത്തില്‍ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പടണം.
ആര്‍എസ്എസ് ഗണഗീതത്തിന് പൊതുമുഖം നല്‍കാനുള്ള റെയില്‍വേയുടെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

