
ആർഎസ്എസ് പ്രവർത്തകന്റെ അധിക്ഷേപം കാരണം കൊല്ലത്ത് മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു. വള്ളിക്കീഴ് സ്വദേശിനി സുചിത്രയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
സുചിത്രയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആദ്യം നിശ്ചയിച്ചെങ്കിലും പിന്നീട് അമ്മുവിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അമ്മു പരാജയപെട്ടു.
ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സുചിത്രയടക്കമുള്ളവർ പ്രവർത്തിച്ചു എന്നാരോപിച്ച് ആർഎസ്.എസ്. പ്രവർത്തകൻ സാമൂഹിക മാധ്യമങ്ങളിൽ ഒറ്റപ്പെടുത്തി പോസ്റ്റിടുകയും അധിക്ഷേപിക്കും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് മനംനൊന്താണ് സുചിത്ര ജീവനൊടുക്കാൻ ശ്രമിച്ചത്.
സുചിത്രയും ഏരിയ ജനറൽ സെക്രട്ടറി ആയ ഭർത്താവ് പ്രദീപും എതിർപക്ഷത്തു നിന്നും സാമ്പത്തികം കൈ പറ്റി വിജയത്തിന് എതിരെ പ്രവർത്തിച്ചുവെന്നും ഇവർക്ക് എതിരെ ശക്തമായി പ്രതികരിക്കുമെന്നുമാണ് വാട്സാപ്പിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ ആർഎസ്എസ് പ്രവർത്തകൻ പ്രചരിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

