ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു: കോഴിക്കോട് RSS പ്രവര്‍ത്തകൻ അറസ്റ്റില്‍

baburajan pocso

ഒൻപത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റില്‍. കോഴിക്കോട് മുക്കം തേച്ച്യാട് സ്വദേശി ബാബുരാജനെ (50) ആണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി സജീവ് ആര്‍ എസ് എസ് പ്രവർത്തകനാണ്. വിദ്യാർഥിനിയുടെ കുടുംബ സുഹൃത്തായിരുന്നു ബാബുരാജൻ. ഈ വിശ്വാസം ചൂഷണം ചെയ്താണ് പീഡനം നടത്തിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 

സ്കൂളിൽ വച്ച് വിദ്യാർഥിനിയുടെ സ്വഭാവ മാറ്റത്തിൽ സംശയം തോന്നിയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. മുൻപും പല തവണ കുട്ടി പീഡനത്തിരയായിട്ടുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്.

ALSO READ: ‘സ്വന്തം കാലിൽ നിന്ന് കേരളം ലോക ഭൂപടത്തിൽ ഇടം പിടിക്കുന്ന വളർച്ചയിലെത്തും, കേരളത്തിൽ വികസനത്തുടർച്ചയുണ്ടാകണം’; എംവി ​ഗോവിന്ദൻ മാസ്റ്റർ

പ്രതിയായ ബാബുരാജൻ നാട്ടിലെ സജീവ ബി ജെ പി, ആര്‍ എസ് എസ് പ്രവർത്തകനാണ്. മുക്കം പൊലീസ് അറസ്റ്റ് ചെയ്ത ബാബുരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ALSO READ: അതിജീവിതരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി ‘ഉയരെ’; മുഖ്യമന്ത്രിയുടെ സ്നേഹത്തണലിൽ ആത്മവിശ്വാസത്തോടെ ആ പെൺകുട്ടികൾ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News