
തിരുവനന്തപുരം നഗരസഭ ഹാളിൽ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ചിത്രം പുനസ്ഥാപിച്ചത് LDF എതിർത്തു എന്ന 15.01.26 ലെ മനോരമ വാർത്ത വസ്തുത വിരുദ്ധമാണ് എന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം കൗൺസിലറും നിയമസഭകക്ഷി നേതാവുമായ എസ്.പി. ദീപക്. കൗൺസിൽ ഹാളിൽ ചിത്തിര തിരുനാളിൻ്റെ ചിത്രം സ്ഥാപിക്കുന്നതിൽ യാതൊരു എതിർപ്പും LDF ഉയർത്തിയിട്ടില്ല. LDF ൻ്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ നഗരസഭ ഭരണസമിതി ചിത്രം നീക്കം ചെയ്തിരുന്നു എന്നത് തെറ്റായ പ്രചരണവും ദുഷ്ടലാക്കോടെയുള്ളതുമാണ്.
അറ്റകുറ്റപണികൾക്കായി മാറ്റിയ ചിത്രം വൃത്തിയാക്കി തിരികെ എത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരികയും മുൻ ഭരണസമിതി അധികാരം ഒഴിയുകയും ചെയ്തു. നിലവിൽ ചിത്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏതൊരു എതിർപ്പും ആരും ഉന്നയിച്ചിട്ടില്ലാത്തതും എന്നാൽ അനാവശ്യ വിവാദമുണ്ടാക്കി രാജകുടുംബത്തെ കൂടി ഇതിലേക്ക് വലിച്ചിഴക്കുന്നത് അപലപനീയമാണ്.
അരനൂറ്റാണ്ടോളം LDF ഭരണസമിതികൾ നേതൃത്വം കൊടുക്കമ്പോൾ അവിടെ ഉണ്ടായിരുന്ന ചിത്തിര തിരുനാളിൻ്റെ ചിത്രത്തെ അറ്റകുറ്റപണിക്ക് വേണ്ടി മാറ്റിയതിനെ രാഷ്ട്രീയ വിവാദത്തിനുള്ള വിഷയമാക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ് എന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

