
കേരള അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറല്‍ എസ് രാജീവിനെ ലോക നീന്തൽ സംഘടനയുടെ ടെക്നിക്കൽ കമ്മിറ്റി അംഗമായി നിയമിതനായതിന് ആദരം. കേരള അക്വാട്ടിക് അസോസിയേഷൻ ഓഗസ്റ്റ് 28ന് വൈകുന്നേരം 4.30 ന് തിരുവനന്തപുരം ജവഹർ നഗറിലുള്ള ചേമ്പർ ഓഫ് കോമേഴ്‌സ് ഹാളിൽ വെച്ച് സ്വീകരണം നല്‍കി ആദരിക്കും.
മുൻ കായിക വകുപ്പ് മന്ത്രി എം വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന അനുമോദന ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ മുഖ്യ അതിഥിയാകും. കേരള കായിക രംഗത്ത് മുൻ നിരയിലുള്ള കായിക സംഘാടകർ, രാഷ്ട്രീയ – ഉദ്യോഗസ്ഥ പ്രമുഖർ, കായിക താരങ്ങൾ ഉൾപ്പെടെയുള്ള ആളുകല്‍ ചടങ്ങിൽ പങ്കെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

