ശബരിമല: ഈ മണ്ഡലകാലത്ത് സുഖ ദർശനം നടത്തി മടങ്ങിയത് 9 ലക്ഷത്തോളം പേർ

Sabarimala Spot booking

ശബരിമല ദർശനത്തിനായി തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു. തീര്‍ത്ഥാടനത്തിന്റെ പത്താം ദിവസമായ ഇന്നിതുവരെ മലചവിട്ടിയത് 9 ലക്ഷത്തോളം പേർ. രാവിലെ മുതൽ നടപ്പന്തലിലെ മുഴുവൻ വരികളും നിറഞ്ഞെത്തിയ ഭക്തർക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല.

കൃത്യമായ നിയന്ത്രണങ്ങളോടെ പമ്പ മുതൽ ഭക്തരെ കടത്തിവിട്ടതിനാൽ തിക്കും തിരക്കുമില്ലാതെ എല്ലാവർക്കും സന്നിധാനത്തെത്തി സുഗമമായി ദർശനം നടത്താനായി. വന്നെത്തുന്ന തീർത്തടകരെ ഒക്കെയും കൃത്യമായ ക്രമികരണങ്ങളോട. യാതൊരു ബുദ്ധിമുട്ടും കൂടാതെ സന്നിധാനത്തേക്ക് എത്തിക്കുന്നു.

Also read: പെന്തക്കോസ്ത് സഭ ആസ്ഥാനത്തെ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

മരക്കുട്ടം മുതൽ വലിയ നടപ്പന്തൽ വരെ ചെറിയ രീതിയിൽ ആളുകൾ കാത്തുനിൽക്കുന്നു. ശേഷം 18-ആം പടി ചവിട്ടി സുഖ ദർശനം പൂർത്തിയ ക്കി മടങ്ങുന്നു. ഈ തീര്‍ത്ഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം 9 ലക്ഷം കടന്നു. തിരക്ക് വർധിച്ച സാഹചര്യത്തിൽ ഇന്നും സ്പോട്ട് ബുക്കിങ് സ്ലോട്ടുകളുടെ എണ്ണം 5000 ആയി നിജപ്പെടുത്തിയിരുന്നു.

Nearly 9 lakh people have visited the hill till today, the tenth day of the pilgrimage in sabarimala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News