
ശബരിമല ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് ഇന്നലെ പുറത്തുവിട്ട വാർത്ത കേവലം വസ്തുതാവിരുദ്ധം മാത്രമല്ല, അക്കൗണ്ടിംഗിന്റെ പ്രാഥമിക തത്വങ്ങളെപ്പോലും പരിഹസിക്കുന്നതാണ്. ഒരു പരിപാടി ആസൂത്രണം ചെയ്യുമ്പോൾ തയ്യാറാക്കുന്ന എസ്റ്റിമേറ്റും അത് നടപ്പിലാക്കി കഴിയുമ്പോൾ ഉണ്ടാകുന്ന യഥാർത്ഥ ചെലവും തമ്മിലുള്ള വ്യത്യാസം എന്താണെന്നു പോലും അറിയാതെയാണ് മാതൃഭൂമി തെറ്റിദ്ധാരണ പറത്താൻ ശ്രമിച്ചത് .
എസ്റ്റിമേറ്റ് എന്നത് ഒരു ‘ലക്ഷ്യം’ മാത്രമാണെന്നും, ചെലവ് എന്നത് നടന്ന ‘യാഥാർത്ഥ്യം’ ആണെന്നും തിരിച്ചറിയാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. എന്നാൽ ഈ സാങ്കേതിക വ്യത്യാസത്തെ ഒരു മഹാസംഭവമായി ചിത്രീകരിച്ച് ‘ബിഗ് ബ്രേക്കിംഗ്’ നൽകുന്ന മാതൃഭൂമിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്.
ALSO READ : സതീശന്റേത് ‘സസ്പെൻസ്’ രാഷ്ട്രീയവും പച്ചക്കള്ളങ്ങളും; കണക്കുകൾ നിരത്തി ആഞ്ഞടിച്ച് അഡ്വ. കെ. അനിൽകുമാർ
ഇത് ആദ്യമായല്ല മാധ്യമങ്ങൾ ഇത്തരമൊരു ആരോപണം ഉയർത്തുന്നത്. മുൻപ് വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിന് സമർപ്പിക്കാൻ തയ്യാറാക്കിയ എസ്റ്റിമേറ്റ് കണക്കുകളെ ‘ചെലവാക്കിയ തുക’ എന്ന് തെറ്റിദ്ധരിപ്പിച്ച് മാധ്യമങ്ങൾ സമാനമായ രീതിയിൽ വിവാദമുണ്ടാക്കിയിരുന്നു. അന്ന് കേന്ദ്ര ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ എസ്റ്റിമേറ്റിനെ വളച്ചൊടിച്ച അതേ തന്ത്രം തന്നെയാണ് ഇപ്പോൾ ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ കാര്യത്തിലും മാതൃഭൂമി പയറ്റുന്നത്.
എസ്റ്റിമേറ്റും ചെലവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാക്കാവുന്നതാണ് എന്നാൽ ഇത്തരം സാങ്കേതിക വശങ്ങളെ അഴിമതിയായി വ്യാഖ്യാനിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനാണ് മാതൃഭൂമി ശ്രമിച്ചത്. മാധ്യമ ധർമ്മം എന്നത് വസ്തുതകൾ ജനങ്ങളെ അറിയിക്കലാണ്, അല്ലാതെ തെറ്റായ വിവരങ്ങൾ നൽകി സമൂഹത്തിൽ കുപ്രചാരണം നടത്തലല്ല എന്നിരിയ്ക്കെയാണ് മാതൃഭൂമി ഇത്തരമൊരു നീക്കത്തിന് മുതിർന്നത്.
മാതൃഭൂമിയുടെ ഈ കുപ്രചാരണത്തിനെതിരെ വൻ തോതിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നുയരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


