ശബരിമല: തിരക്ക് നിയന്ത്രണ വിധേയം; എരുമേലിയിലും സ്പോട്ട് ബുക്കിംഗ് ആരംഭിക്കും, ഇനി മുതൽ അന്നദാനത്തിന് സദ്യയും

SABARIMALA K JAYAKUMAR + meeting decisions

ശബരിമലയിൽ തീർത്ഥാടകരുടെ വരവ് നിലവിൽ നിയന്ത്രണ വിധേയമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ. എരുമേലിയിൽ കൂടി സ്പോട്ട് ബുക്കിംഗ് ആരംഭിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. അടുത്ത വർഷത്തെ തീർത്ഥാടനത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ഫെബ്രുവരി ഒന്നിന് ആരംഭിക്കാനും തീരുമാനമായി.

കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി ചുമതലയേറ്റ ശേഷമുള്ള ആദ്യ സമ്പൂർണ്ണ ബോർഡ് യോഗത്തിൽ ശബരിമലയിലെ ക്രമീകരണങ്ങൾ അവലോകനം ചെയ്തു. തീർത്ഥാടന കാലത്തിൻറെ ആദ്യ ദിവസങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തീർത്ഥാടകരുടെ വരവ് നിയന്ത്രണ വിധേയമാണെന്ന് ദേവസ്വം പ്രസിഡൻറ് വ്യക്തമാക്കി.

ALSO READ; ലേബർ കോഡ്: ദേശീയ ലേബർ കോൺക്ലേവ് ഡിസംബർ 19 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

അടുത്ത വർഷത്തെ തീർത്ഥാടനത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങണമെങ്കിൽ മാസ്റ്റർ പ്ലാനിലെ പദ്ധതികൾ പ്രാവർത്തികമാകണം. ഇതിനായി ഡിസംബർ 18ന് ശബരിമല മാസ്റ്റർ പ്ലാൻ സ്ഥിതി ദേവസ്വം ബോർഡ് പ്രത്യേകമായി അവലോകനം ചെയ്യും. ശബരിമല തീർത്ഥാടനം സുഗമമാക്കുകയാണ് ലക്ഷ്യമെന്നും ദേവസ്വം പ്രസിഡൻറ് കെ ജയകുമാർ പറഞ്ഞു.

ശബരിമലയിലെ അന്നദാനത്തിൽ മാറ്റം വരുത്താനും ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനിച്ചു. നിലവിലെ മെനുവിനു പകരം കേരളത്തിൻറെ തനത് സദ്യ പായസവും പപ്പടവും ചേർത്ത് നൽകാനാണ് തീരുമാനം. പന്തളത്തെ അന്നദാനത്തിൽ കാലക്രമേണ മാറ്റം വരുത്താനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News