മകരവിളക്ക് കഴിഞ്ഞു ; ശബരിമലയിൽ ഇനി രണ്ട് നാൾ കൂടി ദർശനം നടത്താം, 20-ന് നടയടയ്ക്കും

Kerala budget 2026 Sabarimala

ശബരിമലയിൽ മകരവിളക്ക് കഴിഞ്ഞതോടെ ഈ മാസം 20-ന് നടയടയ്ക്കും. തീർത്ഥാടകർക്ക് ഇനി രണ്ട് ദിവസം കൂടി ​ദർശനം നടത്താം. ഇന്ന് ക്ഷേത്രത്തിൽ കളമെഴുത്തു ചടങ്ങും വിളക്കെഴുന്നള്ളിപ്പും 19-ന് രാത്രി മാളികപ്പുറത്ത് കുരുതിയും നടക്കും. ശരംകുത്തിയിലേക്കാണ് വിളക്കെഴുന്നള്ളിപ്പ് നടക്കുക.

ഇന്ന് കൂടി മാത്രമേ തീർത്ഥാടകർക്ക് നെയ്യഭിഷേകം ചെയ്യാൻ കഴിയു. ഇന്ന് പന്തളം രാജ പ്രതിനിധിയുടെ സാനിദ്ധ്യത്തിൽ കളഭാഭിഷേകം നടക്കും. 19-ന് രാത്രി മേൽശാന്തി വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം പാടി നടയടച്ച ശേഷം 20-ന് രാവിലെ 3-ന് നടതുറക്കും. രാജകൊട്ടാരത്തിലെ പ്രതിനിധി ദർശനം നടത്തുന്നതിന് പിന്നാലെ 6.30-ഓടു കൂടി നടയടയ്ക്കും.

Also read : കൈവിടാതെ സർക്കാർ ; ‘സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം തുടരും, നിർത്തലാക്കുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളത് : മന്ത്രി കെ. രാജൻ

തിരുവാഭരണം അടങ്ങിയ പേടകത്തിന്റെ മടക്കയാത്രയും നടക്കും. മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 17-ന് രാത്രി ഏഴു വരെ 49,21,401 പേരാണ് സന്നിദ്ധാനത്ത് സന്ദർശനം നടത്തിയത്. മകരവിളക്കിനോടനുബന്ധിച്ച് കെഎസ്ആർടിസി പമ്പയിൽ ആയിരം ബസുകൾ അനുവദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News