പത്തനംതിട്ട ളാഹയില്‍ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

car accident

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ളാഹയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ റോഡ് സൈഡിലെ കടയുടെ സമീപത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്ഥലത്ത് പാർക്ക് ചെയ്ത കാറിനും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തില്‍ ആർക്കും പരുക്കില്ല.

അതേസമയം, കാസർഗോഡ് അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു. മൈസൂർ സാലിഗ്രാമം സ്വദേശി ഹരീഷ് ആണ് ഇന്ന് മരിച്ചത്. കാസർഗോഡ് കാറ്റാംകവല മറ്റപ്പള്ളി വളവിലാണ് അപകടമുണ്ടായത്. റോഡരികിലുള്ള താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു.

ALSO READ: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി ജി ശങ്കരന് സിഎസ്ഐആര്‍ എമെരിറ്റസ് സയിൻ്റിസ്റ്റ് ഫെല്ലോഷിപ്പ്

മലയോര ഹൈവേയിലാണ് അപകടം നടന്നത്. കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് കുട്ടികൾ ഉൾപ്പെടെ 50 തീർത്ഥാടകരും രണ്ട് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.

ALSO READ: ഇനി മുതല്‍ മൈക്ക് അനൗണ്‍സ്മെന്‍റ് വാഹനമായി ഉപയോഗിക്കുന്നതിന് സ്വകാര്യ വാഹനങ്ങള്‍ക്കും അപേക്ഷ നല്‍കാം: ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News