‘തന്ത്രി പണം നിക്ഷേപിച്ച സ്ഥാപനത്തിൽ നിന്ന് ആന്റോ ആന്റണി പണം കൈപ്പറ്റി’; ഗുരുതര ആരോപണവുമായി കെ.പി. ഉദയഭാനു

Sabarimala financial irregularities

ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരെ കടുത്ത ആരോപണങ്ങളുമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു. തിരുവല്ലയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പണമിടപാടുകളിൽ വലിയ രീതിയിലുള്ള ദുരൂഹത നിലനിൽക്കുന്നതായി അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ എസ്ഐടി വിശദമായ അന്വേഷണം നടത്തണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു.

തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാന പത്തിൽ ശബരിമല തന്ത്രി കണ്ടരര് രാജീവര് കോടികൾ നിക്ഷേപിച്ചതായി എസ് ഐ ടി കണ്ടെത്തിയിരുന്നു. എന്നാൽ സ്ഥാപനം അടച്ചുപൂട്ടിയശേഷം നിക്ഷേപിച്ച തുക തിരികെ ലഭിക്കാൻ തന്ത്രി നടപടികൾ സ്വീകരിച്ചിരുന്നില്ല. സ്വർണ്ണം മോഷണം കേസിലെ പ്രതിയായ തന്ത്രിയുടെ സാമ്പത്തിക ഇടപാട് ദുരൂഹം എന്ന നിലപാടിലാണ് എസ്എ ടി ഉള്ളത്. ഇതേ സ്ഥാപനത്തിൽ നിന്ന് ആന്റോ ആൻറണിയും കോടികൾ കൈപ്പറ്റിയതായി ആക്ഷേപമുണ്ടെന്നാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഉദയഭാനു ആരോപിക്കുന്നത്. അതിനാൽ തന്നെ ഇരുവരെടെയും സാമ്പത്തിക ഇടപാടുകൾ എസ് ഐ ടി അന്വേഷിക്കണമെന്നും ഉദയദാനു ആവശ്യപ്പെട്ടു.

ALSO READ: മുണ്ടക്കൈ – ചൂരൽമല ദുരന്തം: കോൺഗ്രസ്സും ലീഗും സമാഹരിച്ച തുകയുടെ വിവരങ്ങൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

സോണിയ ഗാന്ധിയുടെ വസതിയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പം ആൻ്റോ ആൻ്റണിയുടെ ചിത്രവും പുറത്തുവന്നിരുന്നു. ഇതുവരെയും ചിത്രത്തിലുള്ള അടൂർ പ്രകാശും ആൻ്റോ ആൻറണിയും ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ വസതിയിൽ എത്തിയതിനെപ്പറ്റി വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഈ ആരോപണങ്ങൾ നിലനിൽക്കുകയാണ് ആന്റോ ആൻറണിയുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News