
യുഡിഎഫ് നേതൃത്വത്തിലുള്ള തിരുവിതാംകൂർ ദേവസ്വംബോർഡ് ഭരണസമിതി നടത്തിയ കൊടിമരക്കൊള്ള കണ്ടെത്തി ഹൈക്കോടതി. ഭരണസമിതി പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ, കോൺഗ്രസ് നേതാവും ബോർഡംഗവുമായ അജയ് തറയിൽ എന്നിവരുടെ നേതൃത്വത്തിൽ കൊടിമരം മാറ്റി സ്ഥാപിച്ചതിലുള്ള ക്രമക്കേടുകളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കൊടിമര പുനർനിർമാണത്തിനുള്ള എസ്റ്റിമേറ്റ് തുകയായ മൂന്ന് കോടി ഇരുപത് ലക്ഷം രൂപ ഫിനിക്സ് ഗ്രൂപ്പ് നൽകിയിട്ടുണ്ട് അതിന്റെ ബാങ്ക് രേഖകളും പുറത്തുവന്നിട്ടുണ്ട്. 2016 ഡിസംബർ 23 ന് 50 ലക്ഷം നൽകി, 2017 മാർച്ച് 3 ന് വീണ്ടും ഒരു കോടി നൽകി, മാർച്ച് 10 ന് വീണ്ടും ഒരു കോടി കൂടി നൽകി, മാർച്ച് 15 ന് 70 ലക്ഷം വീണ്ടും നൽകി. ഫിനിക്സ് ഗ്രൂപ്പ് കൊടിമര പുനർനിർമാണത്തിന് ആവശ്യമായ തുക നൽകിയിട്ടും പിന്നെ വീണ്ടും എന്തിനാണ് കൊടിമര നിർമ്മാണത്തിന് പലരോടും സ്വർണ്ണവും പണവും പിരിച്ചത്? സംഭാവനയായി വാങ്ങിയ സ്വർണം എവിടെ?
Also Read: ശബരിമല കൊടിമര പുനർമനിർമാണം: ഹൈക്കോടതി ഉത്തരവിൽ പുറത്തെത്തിയത് യുഡിഎഫ് ഭരണസമിതിയുടെ ക്രമക്കേടുകൾ
സ്വർണ്ണമോ, വിലപിടിപ്പുള്ള വസ്തുക്കളോ, പണമോ സംഭാവനയായി നൽകുമ്പോൾ കൃത്യമായ അളവും വിവരങ്ങളും രേഖപ്പെടുത്തി ഫോം 3A-യിലുള്ള സീൽ ചെയ്ത രസീതുകൾ നിർബന്ധമായും നൽകണം എന്നിരിക്കെ എന്തുകൊണ്ട് സ്വർണ്ണം നൽകിയവർക്ക് രസീത് നൽകിയില്ല ? രസീത് നൽകാതെ ഇത് എന്തുകൊണ്ട് തിരുവാഭരണ രജിസ്ട്രിൽ ചേർത്തു?
ശബരിമലയിൽ കോൺഗ്രസ് നടത്തിയ അഴിമതിയാണ് തെളിവ് സഹിതെ കൈയ്യോടെ ഹൈക്കോടതി പൊക്കിയിരിക്കുന്നത്. സ്വർണം കട്ടവനാരപ്പാ എന്ന് ജനങ്ങൾ ഇപ്പോൾ ചോദിക്കുമ്പോൾ ഈ ചോദ്യങ്ങൾക്ക് കോൺഗ്രസ് മറുപടി നൽകേണ്ടതുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

