
ശബരിമല സ്വർണ്ണ മോഷണ കേസിൽ ഡി മണിയേയും ശ്രീകൃഷ്ണനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങി എസ്ഐടി. ഡിണ്ടിഗലിൽ വച്ചാണ് ചോദ്യം ചെയ്യുക എന്നാണ് വിവരം. ഇരുവരുടേയും മുന്നെയുള്ള കേസുകളിലെ സംശയങ്ങൾ ഉൾപ്പെടെ വച്ചാണ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ശ്രീകൃഷ്ണന്റെ മുൻകാല കേസുകളുടെ വിവരം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഡി മണിയെ ചോദ്യം ചെയ്തിരുന്നു ശ്രീകൃഷ്ണനെ ചോദ്യം ചെയ്തു വരുകയായിരുന്നു. ഇരുവരും തമ്മിൽ മുന്നേ ബന്ധമുണ്ടെന്നതും സുഹൃത്തുക്കളാണെന്നതും എസ്.ഐ.ടി യുടെ സംശയം കൂട്ടിയിരുന്നു. ശബരിമല ഉൾപ്പെടുന്ന ക്ഷേത്രങ്ങളിൽ ഡി മണിക്ക് വേണ്ടി അനധികൃത ഇടപാടുകൾ നടത്തിയത് ശ്രീ കൃഷ്ണൻ ആണെന്ന വിവരവും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നുമാണ് വിവരം. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ സംഭവങ്ങൾക്ക് കൂടുതൽ കൃത്യത വരുകയും ചെയ്യുമെന്നാണ് എസ്.ഐ.ടി കരുതുന്നത്. അത്തരത്തിൽ നിർണായക വിവരങ്ങൾ ലഭിക്കുന്ന പശ്ചാത്തലത്തിൽ മാത്രമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവുക.
Also read; ശബരിമല സ്വർണ മോഷണ കേസ്: എസ് ഐ ടി സംഘം ഡിണ്ടിഗലിൽ
ഡി മണിയുടെയും ശ്രീ കൃഷ്ണന്‍റെയും ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ എസ് ഐ ടി ജയിലിൽ എത്തി വീണ്ടും ചോദ്യം ചെയ്യും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

