ശബരിമല സ്വർണ തട്ടിപ്പ്: എസ്ഐടി സംഘം ചെന്നൈയില്‍, സ്മാർട്ട്‌ ക്രിയേഷൻസില്‍ പരിശോധന

sabarimala

ശബരിമല സ്വർണ തട്ടിപ്പ് കേസില്‍ അന്വേഷണത്തിൻ്റ ഭാഗമായി എസ്ഐടി സംഘം ചെന്നൈയിലെത്തി. സ്മാർട്ട്‌ ക്രിയേഷൻസിൽ പരിശോധന നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.

അതേസമയം, ശബരിമലയിലെ സ്വർണ തട്ടിപ്പിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ ദിവസമാണ് ദേവസ്വം നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ദ്വാരപാലക ശിൽപ പാളികളിലെയും ശ്രീകോവിലിൻ്റെ വാതിൽ പടിയിലെയും സ്വർണ്ണം കവർന്നതിനാണ് കേസ്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാംപ്രതി. 

ALSO READ: കെ എസ് യു- എം എസ് എഫ് പോര് മുറുകുന്നു: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ വർഗീയവാദികളായി ചിത്രീകരിക്കാൻ കെ എസ് യു ബോധപൂർവം ശ്രമിച്ചുവെന്ന് പരാതി

2019 ലെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ ആകെ 10 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, തട്ടിപ്പ് ‘ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന വകുപ്പും ഉടൻ ചുമത്തും. ആറാഴ്ചയ്ക്കകം അന്വേഷണം റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News