ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണം; തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് നടപടികളിലേക്ക് കടക്കും

sabarimala gold plate

ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണ കേസില്‍ തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം പ്രതികളുടെ അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. എസ് ഐ ടി രണ്ട് തവണയായി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിജിലന്‍സ് എസ്പിയില്‍ നിന്ന് വിവരങ്ങള്‍ തേടി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം വിജിലന്‍സ് ശുപാര്‍ശ എസ്പി അന്വേഷണ സംഘത്തിന് മുന്നില്‍ വച്ചു.

Also read – ‘പൊതുവിദ്യാഭ്യാസത്തിന്‍റെ ശക്തി ജനങ്ങളുടെ പങ്കാളിത്തത്തിലാണ്’; ചെറുന്നിയൂർ ​ഗവ. എച്ച് എസ് എസിലെ ബഹുനില കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്. ഇതിലാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഇടപാടുകളില്‍ ദുരൂഹത ഉണ്ടെന്ന് എസ് ഐ ടി കണ്ടെത്തിയത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ പങ്കജ് ഭണ്ഡാരി, ഹൈദരാബാദ് സ്വദേശി നാഗേഷ് എന്നിവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News