‘ശബരിമല സ്വര്‍ണ പാളി കവര്‍ച്ചയിൽ വേഗത്തില്‍ നടപടിയുണ്ടായി’; കവര്‍ച്ചയ്ക്ക് പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വി എൻ വാസവൻ

vn-vasavan-

ശബരിമല സ്വര്‍ണ പാളി കവര്‍ച്ചയിൽ വളരെ വേഗത്തില്‍ തന്നെ നടപടി ഉണ്ടായെന്നും കവര്‍ച്ചയ്ക്ക് പിന്നില്‍ ആരോക്കെ ഉണ്ടോ അവരെ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വി എന്‍ വാസവന്‍. ആദ്യത്തെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. വിഷയത്തില്‍ സമഗ്രമായ അന്വേഷണമാണ് നടന്നതെന്നും വി എൻ വാസവൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ആറ് ദിവസത്തിനുള്ളില്‍ എസ് ഐ ടി കാര്യങ്ങളില്‍ ഇടപെട്ടുവെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ ഉള്ള കാര്യത്തില്‍ ഇടയ്ക്ക് കയറി അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാർ ആരായാലും നിയമത്തിനു മുന്‍പില്‍ വരണം. എല്ലാം പുറത്തും വരും എന്നാണ് ജനങ്ങള്‍ക്ക് പ്രതീക്ഷയുള്ളത്. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടാന്‍ പാടില്ല. നഷ്ടപ്പെട്ട പൊന്ന് ശബരിമലയില്‍ തിരിച്ചെത്തണം.

Read Also: ‘സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയതും കൽപേഷിനെ കൊണ്ടുവന്നതും ഗൂഢാലോചനയുടെ ഭാഗമായി’; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി

രാഷ്ട്രീയ ആക്ഷേപങ്ങള്‍ക്ക് മറുപടിയില്ല. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആയിട്ടില്ല. സര്‍ക്കാര്‍ അല്ല നേരിട്ട് ഭരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News