സ്വര്‍ണ്ണം പൂശ‍ല്‍ വിവാദം: ‘ഹൈക്കോടതിയുടെ വിധി സ്വാഗതാർഹം’: മന്ത്രി വി എൻ വാസവൻ

vn-vasavan-

സ്വര്‍ണ്ണപാളി വിവാദത്തിന് പിന്നാലെയുള്ള ഹൈക്കോടതിയുടെ ഇന്നത്തെ വിധിയും ഈ വിഷയത്തിൽ ഇതുവരെ സ്വീകരിച്ച എല്ലാ നിലപാടുകളും സ്വാഗതാർഹമാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഡിജിപിക്ക് ദേവസ്വം ബോർഡിൻ്റെ പേരില്‍ പരാതി എഴുതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എഫ്ഐആർ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യും. പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കോടതിയിൽ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ട് സംബന്ധിച്ച് അന്വേഷണം നടത്തുകയും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാരിന് ഏറ്റവും സന്തോഷകരമായ കാര്യമാണ്. ഇത്തരമൊരു കൊള്ള നടന്നത് വെളിയിൽ കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞു. കോടതി നിലപാട് സർക്കാരിനേറ്റ തിരിച്ചടിയല്ലെന്നും സർക്കാരിന് സന്തോഷമുള്ള വിധിയാണ് കോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ദ്വാരപാലക ശില്പം കൊണ്ടുപോയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ 2 സുഹൃത്തുക്കൾ, പോറ്റിയുടെ പേര് എഴുതി ഒപ്പിട്ടതും ഇവർ തന്നെ; 2019 ൽ ശബരിമലയിൽ ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് ദേവസ്വം വിജിലൻസ്

അവിടെ നടന്ന കൊള്ള വെളിയിൽ കൊണ്ടുവരിക സർക്കാരിൻ്റെ ആത്യന്തിക ലക്ഷ്യമാണ്. സർക്കാരിനെ കുറ്റപ്പെടുത്തുന്ന ഒരു റിപ്പോർട്ടും ഇതുവരെയും വന്നിട്ടില്ല. ഉദ്യോഗസ്ഥതലത്തിൽ നടന്ന കൊള്ളയാണ് അവിടെ നടന്നത്. നഷ്ടപ്പെട്ട സ്വർണം തിരികെ കൊണ്ടുവരും. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ് റിപ്പോർട്ടിലുള്ളത്.
ഒരു കുറ്റവാളികളും രക്ഷപ്പെടാൻ പാടില്ല എന്നതാണ് സർക്കാർ നിലപാട്. സർക്കാരിൻ്റെ നിലപാടും കോടതിയുടെ നിലപാടും ഒരുപോലെയെന്ന് മന്ത്രി പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റിയാണ് പീഠം കാണാനില്ല എന്ന് പറഞ്ഞത്. ഒടുവിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നും പീഠം കിട്ടി. കള്ളൻ കപ്പലിൽ തന്നെയാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സർക്കാരിന് കോടതിയിൽ പൂർണമായ വിശ്വാസമുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ശുപാർശ നൽകിയത് സര്‍ക്കാരാണ്. ദേവസ്വം വിജിലൻസ് ബെഞ്ചിൽ സർക്കാരാണ് പ്രത്യേക സംഘം വേണമെന്ന് ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ പങ്കില്ലെന്ന് സർക്കാർ പറയുന്നില്ല. പങ്കുണ്ടോ എന്ന് അന്വേഷണസംഘം തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല പോലെ എവിടെ ഏത് ക്ഷേത്രത്തിൽ ഇത്തരം പ്രശ്നങ്ങള്‍ നടന്നാലും അന്വേഷണം നടക്കട്ടെ. നടന്മാരുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുന്നത് സ്വർണ്ണപ്പാളി വിഷയം മുക്കാനാണെന്ന സുരേഷ് ഗോപിയുടെ പരാമർശത്തിലും മന്ത്രി വി എൻ വാസവൻ പ്രതികരണം നടത്തി. സുരേഷ് ഗോപി പലപ്പോഴും പല രൂപത്തിൽ പലതും പറയുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഉന്നത നേതാക്കന്മാർക്ക് പോലും പാർട്ടിയുടെ അഭിപ്രായമല്ല. ആർക്കാണ് BJP ബന്ധമുള്ളതെന്ന് എന്ന് ഞാൻ പറയേണ്ട ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News