
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശൽ വിവാദത്തില്‍ കേസെടുത്ത് അന്വേഷിക്കേണ്ട സാഹചര്യമെന്ന് ദേവസ്വം വിജിലൻസ്. മോഷണം നടന്നെന്നു ഉറപ്പിച്ചു വിജിലൻസിൻ്റെ പൂർണ റിപ്പോർട്ട് പുറത്തു വന്നു. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിലുണ്ട്.
സ്മാർട്ട് ക്രിയേഷൻസ് സിഇഒ നിർണ്ണായക മൊഴി നല്‍കിയിട്ടുണ്ട്. ചെന്നൈയിൽ എത്തിച്ചത് പുതിയ ചെമ്പ് പാളിയെന്നും കണ്ടെത്തി. ഇതിന് കമ്മീഷൻ കിട്ടിയോയെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
ALSO READ: കിടങ്ങൂർ പഞ്ചായത്തിലെ യുഡിഎഫ്- ബിജെപി അവിശുദ്ധ ബന്ധം: പുറത്താക്കിയവരെ തിരിച്ചെടുത്ത് ജോസഫ് ഗ്രൂപ്പ്
അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഉദ്യോഗസ്ഥരും തമ്മില്‍ ഗൂഢാലോചന നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദ്വാരപാലക ശിൽപ്പങ്ങൾ കടത്തിയതിൽ ഗൂഡാലോചനക്ക് സ്ഥിരീകരണമുണ്ട്. ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഒത്തു കളിച്ചു. സ്വർണ പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉദ്യോഗസ്ഥർക്ക് കമ്മീഷൻ കിട്ടിയോയെന്ന് അന്വേഷിക്കണമെന്ന് ദേവസ്വം വിജിലൻസിൻ്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ദേവസ്വം കമ്മീഷണർ ഉൾപ്പടെയുള്ളവർ ഇടപെടാത്തതും സംശയകരമെന്ന് ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

