ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണം : ‘തട്ടിപ്പ് നടത്തിയ എല്ലാവരെയും പിടികൂടും; വിഷയത്തിൽ സർക്കാർ കൃത്യമായ നിലപാട് എടുത്തു; ഇടതുപക്ഷം വിശ്വാസികൾക്കൊപ്പമാണ്’; എം വി ഗോവിന്ദൻ മാസ്റ്റർ

M V GOVINDAN MASTER

ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണത്തിൽ തട്ടിപ്പ് നടത്തിയ എല്ലാവരെയും പിടികൂടുമെന്നും ഈ വിഷയത്തിൽ സർക്കാരും കോടതിയും കൃത്യമായ നിലപാടാണ് എടുത്തത് എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
അയ്യപ്പൻ്റെ സ്വത്ത് ആര് കൊണ്ടുപോയാലും കണ്ടെത്തുമെന്ന് സർക്കാർ നിലപാട് എടുത്തു. അതിനാൽ തന്നെ അന്വേഷണം ആരംഭിച്ച് വൈകാതെ പ്രതിയെ പിടിക്കുകയും ചെയ്തു. ഈ വിഷയത്തിൽ ഉത്തരവാദികളായ എല്ലാവരെയും പിടികൂടും. ഹൈക്കോടതി നിയോഗിച്ച സംഘം സമഗ്രമായ അന്വേഷണമാണ് നടത്തിയത്. സംഭവത്തിൽ എത്ര ഉന്നതർ ഉണ്ടെങ്കിൽ പോലും മുഖം നോക്കാതെ നടപടി എടുക്കും. ഗോവിന്ദൻ മാസ്റ്റർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

ALSO READ: ശബരിമല വിഷയത്തിൽ സസ്പെൻഷനിലായ മുരാരി ബാബു എൻഎസ്എസ് കരയോഗം ഭാരവാഹിത്വത്തിൽ നിന്ന് രാജി വച്ചു; നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജിയെന്ന് സൂചന

അതേസമയം ലാവ്‌ലിൻ വിഷയത്തിൽ മനോരമയുടെ കള്ളക്കഥ പൊലിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങൾ കാട്ടി പാർട്ടിയെ പേടിപ്പിക്കാം എന്ന്കരുതേണ്ടെന്നും കള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ഇത്തരം മാധ്യമങ്ങൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News