ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഉടൻ ആരംഭിക്കും

unnikrishnan potty gold plate

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി യുടെ തെളിവെടുപ്പ് ഉടൻ ആരംഭിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലേക്ക് എത്തി. ബംഗളൂരു കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘത്തിൻറെ ഒരു ടീം നേരത്തെ തന്നെ പ്രവർത്തിക്കുന്നുണ്ട്. നിർണായകമായ പരിശോധനയും തെളിവ് ശേഖരണവും സംഘം പൂർത്തിയാക്കി. ബെല്ലാരിയിലെ ഗോവർദ്ധൻ എന്ന വ്യാപാരിക്കാണ് ഉണ്ണികൃഷ്ണൻ പോറ്റി ഉരുക്കിയ സ്വർണം വിറ്റത് എന്നത് എസ് ഐ ടി കണ്ടെത്തിയിരുന്നു. കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നത് സംബന്ധിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Also read: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ ഗതാഗത മേഖലയില്‍ വികസന കുതിപ്പ് സമ്മാനിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണ്ണപ്പാളികളിലെ സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും ഉരുക്കിയെന്ന് ദേവസ്വം വിജിലൻസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സ്വർണ്ണം എന്തു ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി കൈക്കലാക്കിയ സ്വർണം ബെല്ലാരിയിലെ ഗോവർദ്ധൻ എന്ന സ്വർണ വ്യാപാരിക്ക് വിറ്റതായാണ് എസ് ഐ ടി കണ്ടെത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം ഗോവർധനെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News