
ശബരിമല സ്വർണ കവർച്ചക്കേസിൽ മുരാരി ബാബു റിമാൻഡിൽ. നവംബർ 13 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. അതേസമയം പ്രത്യേക അന്വേഷണ സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇയാളെ നിലവിൽ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോകും. അതേസമയം, കേസിലെ മൂന്നാം പ്രതിയാ സുധീഷ് കുമാറിനെ എസ് ഐ ടി ചോദ്യം ചെയ്യുകയാണ്. 2019 ൽ ദേവസ്വം എക്‌സിക്യുട്ടവ് ഓഫീസർ ആയിരുന്നു സുധീഷ് കുമാർ.
പ്രതിപ്പട്ടികയിലുള്ള മറ്റു ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. നേരത്തെ തന്നെ അറസ്റ്റിലായ കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിടിനിടെ കണ്ടെടുത്ത സ്വർണ്ണം കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
Murari Babu remanded in Sabarimala gold robbery case. He has been remanded till November 13. Meanwhile, the Special Investigation Team has not sought custody of Murari Babu. Therefore, he will be taken to the Thiruvananthapuram Special Sub Jail for now.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

