
പാരഡി പാട്ടിലൂടെ നാടുമുഴുവൻ വസ്തുതാ വിരുദ്ധമായ നടത്തപ്പെടുമ്പോഴും, ശബരിമല സ്വർണ മോഷണക്കേസിലെ പ്രതികളും കോൺഗ്രസ് നേതാക്കളുമായുള്ള അടുപ്പവും ചർച്ച ചെയ്യാതിരിക്കപ്പെടുന്നത് ദുരൂഹമാണ്. സോണിയക്കൊപ്പം പോറ്റി മാത്രമല്ല, കട്ടെടുത്ത സ്വർണം സൂക്ഷിച്ച ബെല്ലാരിയിലെ ജ്വല്ലറിയുടെ ഉടമ ഗോവർധനും നിൽക്കുന്ന ചിത്രം സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനിൽകുമാർ ഫേസ്‌ബുക്കിൽ പങ്കുവച്ചു. പോറ്റിയും ഗോവർദ്ധനും അടൂർ പ്രകാശിനും പ്രയാർ ഗോപാല കൃഷ്ണനുമൊപ്പം സോണിയക്ക് സമ്മാനം കൈമാറുന്ന ചിത്രമാണ് അദ്ദേഹം പുറത്തുവിട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കേരളം ഞെട്ടട്ടെ. സോണിയ ഗാന്ധിക്കൊപ്പം ഗോവർദ്ധനോ? പോറ്റിയും ഗോവർദ്ധനും ജയറാമിനൊപ്പം; അതേ സംഘം അടൂർ പ്രകാശിനൊപ്പം, പ്രയാർ ഗോപാലകൃഷ്ണനൊപ്പം
സോണിയക്ക് സമ്മാനം കൈമാറുന്നു. ഗോവർദ്ധനെ അറസ്റ്റു ചെയ്തു. പോറ്റിയെ പണ്ടേ അറസ്റ്റു ചെയ്തു. പോറ്റി കട്ട അയ്യപ്പൻ്റെ സ്വർണം സഖാക്കളുടെ കയ്യിൽ നിന്നല്ല, ഗോവർദ്ധൻ്റെ കയ്യിൽ നിന്നും കേരളാ പോലീസ് പൊക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

