ശബരിമല സ്വർണ്ണ മോഷണക്കേസ്: എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി

a padmakumar

ശബരിമല സ്വർണ്ണ മോഷണക്കേസിൽ എ പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയാണ് കട്ടിളപ്പാളി കേസിൽ പത്മകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. മറ്റ് പ്രതികളായ മുരാരി ബാബു, എൻ വാസു എന്നിവരുടെ ജാമ്യാപേക്ഷകളും നേരത്തെ കോടതി തള്ളിയിരുന്നു. പത്മകുമാർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരിക്കുമ്പോ‍ഴാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അതിനാൽ ഇദ്ദേഹത്തിന് കേസില്‍ നിര്‍ണായ പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

സംഭവം നടക്കുന്ന സമയത്തെ ശബരിമലയിലുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെല്ലാം കേസില്‍ പ്രതികളാണ്. അതിനാൽ, ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് മുഖവിലക്കെടുത്ത കോടതി പത്മകുമാറിന്റെ ജാമ്യം നിഷേധിക്കുകയായിരുന്നു.

ALSO READ; അതിക്രൂര ബലാത്സംഗം നടന്നാലേ പരമാവധി ശിക്ഷ നൽകേണ്ടതുള്ളൂ എന്ന് പൾസർ സുനിയുടെ അഭിഭാഷകൻ; അതിജീവിതയുടെ നിസ്സഹായാവസ്ഥ പരിഗണിക്കണ്ടേയെന്ന് തിരിച്ചുചോദിച്ച് കോടതി

അതേസമയം, ശബരിമല സ്വർണ മോഷണക്കേസിൽ ജാമ്യാപേക്ഷയുമായി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കോടതിയെ സമീപിച്ചു.  ഡിസംബർ 18 ന് കോടതി ജാമ്യഹർജി പരിഗണിക്കും. ദ്വാരപാലക ശില്പത്തിലെയും വാതില്‍ പടിയിലേയയും സ്വര്‍ണ മോഷണത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് എഫ്‌ഐആറിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News