
ശബരിമല സ്വർണമോഷണ കേസിൽ റിമാന്റിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യം ചെയ്യുന്നതിനായി കൊല്ലം വിജിലൻസ് കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി കാലാവധി. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.
മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.
അതേസമയം ശബരിമല സ്വർണ്ണമോഷണ കേസിൽ ശബരിമല തന്ത്രിമാരുടെ മൊഴി എസ് ഐ ടി രേഖപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നു എന്ന് തന്ത്രിമാർ മൊഴി നൽകി. എന്നാൽ സ്വർണ്ണപ്പാളിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞ പ്രകാരമെന്നും തന്ത്രിമാരുടെ മൊഴി. അതേസമയം കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

