ശബരിമല സ്വർണ മോഷണക്കേസ്: എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

a padmakumar

ശബരിമല സ്വർണ മോഷണക്കേസിൽ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. ഡിസംബർ 18 വരെയാണ് പുതിയ റിമാൻഡ് കാലാവധി. കൊല്ലം വിജിലൻസ് കോടതിയിലാണ് റിമാൻഡ് കാലാവധി നീട്ടാൻ പത്മകുമാറിനെ ഹാജരാക്കിയത്. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. പത്മകുമാറിന്റെ ജാമ്യാപേക്ഷ എട്ടാം തീയതിയാണ് കോടതി പരിഗണിക്കുക.

അതേസമയം, സ്വർണ്ണ മോഷണക്കേസിലെ നാലും ആറും പ്രതികളായ എസ് ജയശ്രീയുടെയും എസ് ശ്രീകുമാറിന്‍റെയും മുൻകൂർ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷകള്‍ തള്ളിയത്.

ALSO READ; ‘രാഹു കാലം’: ഗത്യന്തരമില്ലാതെ രാഹുലിനെ കൈവിട്ട് നേതൃത്വം; എംഎൽഎ സ്ഥാനം ഒ‍ഴിയണമെന്ന് നേതാക്കൾ

ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയത് പത്മകുമാറിൻ്റെ അറിവോടെയാണ് എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായും പത്മകുമാറിന് ബന്ധം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

News summary: Former Devaswom President A Padmakumar has been remanded for 14 days in the Sabarimala gold theft case.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News