
ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. കൊല്ലം വിജിലൻസ് കോടതി ആയിരിക്കും വിധി പറയുക.
ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. നിയമപരമായ ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വാദം.
ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിൽ കൂടി പ്രതി നിലവിൽ റിമാൻഡിലാണ്. ഈ കേസിൽ ജാമ്യം ലഭിക്കാത്തടത്തോളം കാലം പ്രതിക്ക് ജയിലിൽ തുടരേണ്ടി വരും. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരത്തെ വസതിയിൽ ഇഡി പരിശോധന നടത്തി. കേരളത്തിന് പുറത്ത് നിന്നുൾപ്പെടെയുള്ള നൂറിലധികം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ENGLISH SUMMARY: In the Sabarimala gold theft case, the court granted bail to prime accused Unnikrishnan Potti in the Dwarapalaka idol plate case.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

