ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയുടെ ഹർജി ഹൈക്കോടതി തള്ളി

sabarimala-gold-theft-case-high-court-rejects-pankaj-bhandari-petition-sit-inspection

ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയും സ്മാർട്ട് ക്രിയേഷൻസ് സിഇഒയുമായ പങ്കജ് ഭണ്ഡാരിക്ക് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. തനിക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഭണ്ഡാരി നൽകിയ ഹർജി കോടതി തള്ളി. അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ വാദിച്ചെങ്കിലും, പ്രധാന പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രത്യേക അന്വേഷണ സംഘം ശക്തമായി എതിർത്തു. ഹർജിയിലെ വാദങ്ങൾ നിരസിച്ച കോടതി, നിലവിലെ സാഹചര്യത്തിൽ കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി.

അതേസമയം, കേസിലെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് പരിശോധന തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ശ്രീകോവിലിന്റെ കട്ടിളപ്പാളി പൂർണ്ണമായും ഇളക്കിയെടുത്ത് സാമ്പിളുകൾ ശേഖരിച്ചു. നടപടികൾ പൂർത്തിയാക്കി ഇത് ഇന്ന് തന്നെ തിരികെ പിടിപ്പിക്കും. കുംഭമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെ ആരംഭിച്ച പരിശോധനയിൽ ശ്രീകോവിലിന് പിന്നിലെ തൂണുകളിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണപ്പാളികളിൽ നിന്ന് നേരത്തെ സാമ്പിളുകൾ എടുത്തിരുന്നു.

ALSO READ : ദേശീയ പണിമുടക്കിനെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നിലപാട് ബിജെപിയെ സഹായിക്കാൻ : ബിനോയ് വിശ്വം

ലിഗൽ മെട്രോളജി വിഭാഗത്തിലെ ഗോൾഡ് അസസ്‌മെന്റ് വിദഗ്ധരുടെ സഹായത്തോടെയാണ് എസ്ഐടി പരിശോധന നടത്തുന്നത്. ശ്രീകോവിലിൽ നിന്ന് നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ അളവ്, ഉപയോഗിച്ച സ്വർണ്ണത്തിന്റെ കാലപ്പഴക്കം എന്നിവയിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഈ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി ലഭിച്ച ശേഷം വിശദമായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News