ശബരിമല സ്വർണമോഷണക്കേസ്: ആറന്മുള ക്ഷേത്രത്തിൽ വീണ്ടും പരിശോധന

sabarimala gold theft case

ശബരിമല സ്വർണ്ണകവർച്ച കേസിൽ ആറന്മുള ക്ഷേത്രത്തിൽ വീണ്ടും പരിശോധന. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂരിയാണ് പരിശോധന നടത്തുന്നത്. ദേവസ്വം സ്‌ട്രോങ് റൂമില്‍ തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെയുള്ളവരാണ് പരിശോധനയ്ക്കെത്തിയത്. മുൻപ് അമികസ്ക്യൂരി ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിൽ ആറന്മുളയിൽ പരിശോധന നടത്തിയിരുന്നു.

അതേസമയം, ശബരിമല സ്വർണ മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കും എൻ വാസുവിനും ക‍ഴിഞ്ഞ ദിവസം ഇ ഡി സമൻസ് അയച്ചു. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ശബരിമല സ്വർണ്ണ മോഷണക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യാനുള്ള ഇ ഡി നീക്കം.

ALSO READ: തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം: ‘കോടതി വിധിയിൽ അസാധാരണത്വം’; മന്ത്രി പി രാജീവ്

ശബരിമല സ്വർണ മോഷണ കേസിൽ രണ്ടുദിവസം മുമ്പാണ് തന്ത്രി കണ്ഠരര് രാജിവര് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് ഇ ഡി സമൻസ്. മാർച്ച് നാലാം തീയതി കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യാൻ ഹാജരാകണം എന്നാണ് നിർദ്ദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനും ED സമൻസ് അയച്ചിട്ടുണ്ട്. മാർച്ച് ആദ്യവാരം ഹാജരാകണം എന്നാണ് എൻ വാസുവിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഒരാഴ്ച മുൻപാണ് എൻ വാസു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News