
ശബരിമല സ്വർണ്ണ മോഷണ കേസിൽ കെ.പി ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമറ്റി. എസ് പി മെഡിഫോർട്ടിൽ ചികിത്സയിൽ ആയിരുന്നു.കേസിൽ റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് ആശുപത്രി മാറ്റം. ജയിൽ ഉദ്യോഗസ്ഥർ എത്തിയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടത്തത്.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ശങ്കരദാസിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കേസിലെ പന്ത്രണ്ടാമത്തെ അറസ്റ്റാണിത്. 14 ദിവസത്തേക്കാണ് ശങ്കര ദാസിനെ റിമാൻഡ് ചെയ്തത്.
ശബരിമല സ്വര്‍ണ മോഷണ കേസില്‍ വി എസ് എസ് എസിയുടെ പരിശോധനാ റിപ്പോര്‍ട്ട് എസ് ഐ ടിക്ക് കൈമാറി. കൊല്ലം വിജിലന്‍സ് കോടതിയാണ് എസ് ഐ ടി തലവന് കൈമാറിയത്. ശാസ്ത്രീയ പരിശോധനഫലം അടക്കം അന്വേഷണ റിപ്പോര്‍ട്ട് SIT തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

