
ശബരിമല സ്വർണമോഷണക്കേസിൽ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയാതായി പറയപ്പെടുന്ന ഡി മണി എന്ന ഡയമണ്ട് മണിയെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഡിണ്ടിഗൽ സ്വദേശി ബാലമുരുകനാണ് ഡി മണി. ഇയാളെ എസ്ഐടി ഇന്നലെ ചെന്നൈയിൽ എത്തി ചോദ്യം ചെയ്തു.
ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്.
വജ്ര വ്യാപരത്തിൽ ഇടനില നിന്നാണ് ഡിണ്ടിഗൽ സ്വദേശി ബാലമുരുഗൻ ഡി മണി ആയത് എന്നതടക്കമുള്ള വിവരങ്ങൾ പ്രാഥമിക ചോദ്യം ചെയ്യലിന്റെ ഭാഗമായി എസ്ഐടിക്ക് ലഭിച്ചു. അതേസമയം ഇന്നും ഇയാളെ ചോദ്യം ചെയ്യുന്നത് തുടരും.
English summary : A special investigation team has identified Diamond Mani in the Sabarimala gold theft case.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

