ശബരിമല സ്വർണ മോഷണ കേസ്: വ്യവസായി ഡി മണിക്കായി അന്വേഷണം ആരംഭിച്ച് എസ്ഐടി പ്രത്യേക സ്ക്വാഡ്; ബെല്ലാരിയിൽ വീണ്ടും പരിശോധന

SIT interim report High Court

ശബരിമല സ്വർണ മോഷണക്കേസിൽ വ്യവസായി ഡി മണിക്കായി എസ് ഐ ടി യുടെ പ്രത്യേക സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. ചെന്നൈ കേന്ദ്രീകരിച്ചാണ് സംഘത്തിൻറെ അന്വേഷണം. അതേസമയം, കർണാടകയിലെ ബെല്ലാരിയിൽ എസ് ഐ ടി വീണ്ടും പരിശോധന ആരംഭിച്ചു. കേസിൽ അറസ്റ്റിലായ ഗോവർധന്റെ റൊദ്ദം ജ്വല്ലറിയിലടക്കം വീണ്ടും പരിശോധന നടത്താനാണ് തീരുമാനം.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ഡി മണിക്കെതിരെ മൊഴികളും വിവരങ്ങളും ലഭിച്ച പശ്ചാത്തലത്തിലാണ് എസ് ഐ ടി യുടെ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കാൻ തീരുമാനിച്ചത്. ചെന്നൈയിൽ എത്തിയ പ്രത്യേക സംഘം ഡി മണിയുമായി ബന്ധപ്പെടുന്ന അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിഗ്രഹ കടത്തിൽ ഡി മണി ഇടനില നിന്നു എന്നതായിരുന്നു എസ്ഐടിക്ക് ലഭിച്ച മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആരാണ് ഡി മണി എന്നതും അയാൾക്ക് എന്താണ് ശബരിമലയിലെ സ്വർണ മോഷണക്കേസുമായി ബന്ധമെന്നും ഉള്ള കാര്യം എസ് ഐ ടി പരിശോധിക്കുന്നത്.

ALSO READ: ശബരിമല സ്വർണ മോഷണക്കേസ്: വിഗ്രഹക്കടത്തില്‍ ഡി മണി ഇടനില നിന്നെന്ന് എസ്ഐടിക്ക് മൊഴി, അന്വേഷണത്തിനായി സ്പെഷ്യൽ സ്ക്വാഡ്

അതേസമയം എസ് ഐ ടി യുടെ ഒരു സംഘം വീണ്ടും കർണാടകയിലെ ബെല്ലാരിയിൽ എത്തി. ബെല്ലാരിയിൽ വ്യാപകമായി പരിശോധന നടത്തുക എന്നതാണ് അന്വേഷണ സംഘത്തിൻറെ ലക്ഷ്യം. അന്വേഷണത്തിന്റെ ഭാഗമായി നിലവിൽ കേസിൽ അറസ്റ്റിലുള്ള ഗോവർധന്റെ റൊദ്ദം ജ്വല്ലറിയിലും വീണ്ടും പരിശോധന നടത്തും. മുൻപ് നടത്തിയ പരിശോധനയിൽ ജ്വല്ലറിയിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കേസിൽ ഗോവർധനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് എസ് ഐ ടി വീണ്ടും ബെല്ലാരിയിൽ എത്തിയത്. കേസിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ കെ പി ശങ്കർദാസ് എൻ വിജയകുമാർ എന്നിവർക്ക് എസ് ഐ ടി നോട്ടീസ് അയച്ചു. ഈ മാസം 26ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News