ശബരിമല സ്വർണ മോഷണക്കേസ്: 2017ലെ ദേവസ്വം ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യാൻ എസ്ഐടി

sabarimala gold theft

ശബരിമല സ്വർണ മോഷണ കേസിൽ 2017ലെ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. ശബരിമലയിൽ കൊടിമരം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി എസ് ഐ ടിക്ക് മൊഴി ലഭിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് കൊടിമരം പുനസ്ഥാപിക്കുന്നത് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്. 

കേസിൻ്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ എസ് ഐ ടി ഹൈക്കോടതിയിൽ സമർപ്പിക്കും. കേസിൽ നിർണായക വഴിത്തിരിവായ വി എസ് എസ് സി യുടെ പരിശോധന ഫലം ഉൾപ്പെടെയാണ് കോടതിയിൽ നൽകുക. അന്വേഷണം തുടർന്ന് ഏത് രീതിയിൽ മുന്നോട്ടുപോകും എന്നതും കോടതിയെ എസ്ഐടി അറിയിക്കും.

ALSO READ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം: കണ്ണൂർ മുന്നിൽ, നടൻ മോഹൻലാൽ മുഖ്യാതിഥിയാകും

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ക‍ഴിഞ്ഞ ദിവസം മാറ്റി. തിരുവനന്തപുരം എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. കെ പി ശങ്കരദാസ് കേസിലെ പതിനൊന്നാം പ്രതിയാണ് .





whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News