ശബരിമല സ്വര്‍ണ മോഷണ കേസ്: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് തന്ത്രിമാരുടെ സംഘടന

SABARIMALA SIT INVESTIGATION

ശബരിമല സ്വര്‍ണ മോഷണ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രിമാരുടെ സംഘടന ഹൈക്കോടതിയില്‍. അഖില തന്ത്രി പ്രചാരക് സഭയാണ് ഹൈക്കോടതിയെ സമീപിച്ചത്. വാജിവാഹനം തന്ത്രിക്ക് നല്‍കിയതില്‍ അസ്വഭാവിതകയില്ലെന്നാണ് വാദം. എസ്‌ ഐ ടി അന്വേഷണം കാര്യക്ഷമമല്ലെന്നും അഖില തന്ത്രി പ്രചാരക് സഭ പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം അനിവാര്യമെന്നും തന്ത്രിസഭ ആവശ്യപ്പെട്ടു.

ഉന്നതരെ സംരക്ഷിക്കാനാണ് എസ്‌ഐടി ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. വാജിവാഹനം തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് അന്വേഷണം വഴിതിരിച്ചുവിടാനാണ്. കേസിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ട്. അന്വേഷണം തമിഴ്‌നാട്ടിലും കര്‍ണാടകയിലും വ്യാപിപ്പിക്കണമെന്നും സംഭവത്തിന് രാജ്യാന്തര ബന്ധമുണ്ടെന്നും അഖില തന്ത്രി പ്രചാരക് സഭ ആവശ്യപ്പെട്ടു.

ALSO READ: പ്രതിപക്ഷനേതാവിനെതിരായ വിമർശനം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി രമേശ് ചെന്നിത്തല

അതേസമയം, ശബരിമല സ്വർണ മോഷണ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ് ഐ ടി ഇന്ന് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുന്നതായിരിക്കും. കട്ടിള പാളിയിൽ നിന്നും ദ്വാരപാലക ശില്പ പാളിയിൽ നിന്നും ഉൾപ്പടെ ശേഖരിച്ച  സാമ്പിളുടെ  ശാസ്ത്രീയ പരിശോധനാ ഫലവും പ്രത്യേക അന്വേഷണസംഘം കോടതിക്ക് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News