ശബരിമല സ്വർണ്ണ മോഷണ കേസ്: രേഖകൾ ആവശ്യപ്പെട്ടുള്ള ഇ ഡി ഹർജിയിൽ വിധി ഇന്ന്

sabarimala gold THEFT CASE

ശബരിമല സ്വർണ്ണ മോഷണ കേസിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.

ഇ ഡി സമാന്തര അന്വേഷണം നടത്തുന്നത് എസ്ഐടി അന്വേഷണത്തെ ബാധിക്കുമെന്നതാണ് പ്രോസിക്യൂഷൻ വാദം. മുഴുവൻ രേഖകളും കൈമാറാനാകില്ലെന്ന എസ്ഐടിയുടെ വാദം കൂടെ പരിഗണിച്ചാണ് കോടതി വിധി പറയുക.

ALSO READ: എറണാകുളത്ത് പൊലീസ് സ്റ്റേഷനിൽ ഗര്‍ഭിണിയെ പൊലീസ് മര്‍ദിച്ച സംഭവം; കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

അതേസമയം സ്വർണ്ണ മോഷണ കേസിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു എന്നിവരുടെ ജാമ്യ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പ് പാളികളെന്ന പേരിൽ സ്വർണം പൂശാനായി കൈമാറിയെന്ന കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ പ്രതിയാക്കിയിരുന്നത്.

ALSO READ: IFFK സിനിമാ വിലക്ക്: കേരളം ഒറ്റക്കെട്ടായി നിന്നതുകൊണ്ട് മാത്രമാണ് സിനിമകൾ പ്രദർശിപ്പിക്കാനായതെന്ന് റസൂൽ പൂക്കുട്ടി

ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ കൈമാറിയതിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. രണ്ട് ജാമ്യ ഹർകളാണ് ബാബു നൽകിയത്. മൂന്ന് ഹർജികളിലും വാദം പൂർത്തിയാക്കിയ ജസ്റ്റിസ് എ. ബദറുദ്ദീൻ വിധി പറയാൻ മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News